എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും, സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ കൃഷ്ണകുമാര്‍

സെക്രട്ടറിയേറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള സര്‍ക്കാര്‍ കളിയാണ് തീപിടുത്തം എന്നാണ് പലരും ആരോപിക്കുന്നത്.സോഷ്യല്‍ മീഡിയകളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ബാക്കി ഉണ്ടാകുമെന്ന് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ,’മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു well planned murder ആയിരുന്നു..കൊലപാതകം നേരില്‍ കാണാന്‍,കൊല്ലാന്‍ അയച്ചവര്‍ ഒരു ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കി.മനുഷ്യ ബോംബ് പൊട്ടിയപ്പോള്‍ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു.ഒപ്പം ഫോട്ടോഗ്രഫറും..എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു..അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും,വഴിതിരുവും ഉണ്ടാക്കിയത്.പ്രകൃതി അങ്ങിനെ ആണ്.ഒരു തെളിവ് ബാക്കി വെക്കും.എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും..മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ട് നമുക്ക് ഭാരതത്തില്‍..അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല..കത്താതെ കിടക്കുന്ന,പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്..അവിടെയാണ് ദൈവം അല്ലെങ്കില്‍ പ്രകൃതി ഫോമില്‍ ആകുന്നതു..അന്നും എന്നും നാളെയും അതുണ്ടാകും.’

https://www.facebook.com/actorkkofficial/posts/3275140812600044

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല, സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്. ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ട്.-കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.