സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സിർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ചികിത്സയിലുള്ളത്. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് പ്രഥമിക വിവരം.

നേരത്തെ സോണിയ കൊറോണയെ തുടർന്ന് ആശുപത്രിയിൽ കിടന്നിരുന്നു. സിർ ഗംഗാ റാം ആശുപത്രിയിൽ തന്നെയാണ് അന്നും ചികിത്സ തേടിയത്. തുടർന്ന് 2022 ജൂൺ 18നായിരുന്നു ഇവർ ഡിസ്ചാർജായത്. കഴിഞ്ഞ വർഷം രണ്ടുതവണ സോണിയയ്‌ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നു.

അതേസമയം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണ്. ഡൽഹിയിലെ കശ്മീരി ഗേറ്റിന് മുന്നിൽ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ച യാത്ര ലോണി വഴി ഗാസിയാബാദിലേക്ക് കടന്നു.