ശ്രീജിവ് കസ്റ്റഡിയിൽ മരിച്ചത്, സൂരജ് പാലാക്കാരൻ സമരത്തിലേക്ക്

പോലീസ് കസ്റ്റഡിയിൽ ഇരിക്കെ കൊല്ലപ്പെട്ട സഹോദരന്റെ കേസിൽ പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സിക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൂരജ് പാലാക്കാരൻ.സമരം ചെയ്യുന്ന ശ്രീജിത്തിന് നീതി ലഭ്യമാക്കാൻ സിക്രട്ടറിയേറ്റിനു മുന്നിൽ ജൂൺ 4നു സൂരജ് പാലാക്കാരൻ 12 മണിക്കൂർ ഉപവാസ സമരം നടത്തുന്നു.നാലാംതീയതി രാവിലെ 9 മാണി മുതൽ രാത്രി 9 മണി വരെ ആണ് ഉപവാസ സമരം നടത്തുക.

പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് ആണ്‌ കൊല്ലപ്പെട്ടത്.കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ ശ്രീജിത്ത് 6 വർഷങ്ങൾ പിന്നിടുകയാണ്.കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ ഉൾപ്പെട്ട പോലീസുകാർ ഇപ്പോഴും സർവീസിൽ ഉണ്ട്.

പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി 2015 മെയ് 22-നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്.സെക്രട്ടറിയേറ്റ് പടിക്കൽ ശവപ്പെട്ടിയിൽ കിടക്കുന്ന ശ്രീജിത്തിന്റെ വാർത്ത പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ആകപ്പാടെ അവശനിലയിലായ ശ്രീജിത്തിന് എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്.

1000 ദിവസം സമരം പിന്നിട്ട ദിവസം തന്റെ സമരമുറ ശവപ്പെട്ടിയിലേക്ക് മാറ്റിയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സ്വയം നിർമിച്ച ശവപ്പെട്ടിയിൽ കിടന്നു കൊണ്ടാണ് സമരം തുടരുന്നത്.ശവപ്പെട്ടിയില്‍ കിടന്നുറങ്ങുന്ന ശ്രീജിത്ത് താന്‍ കിടന്നുറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നു. ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ എടുത്ത് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടേണ്ടയെന്ന് വെച്ചാണ് താന്‍ ശവപ്പെട്ടി ഒരുക്കി സമരമുറ മാറ്റിയതെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു