ഒളിച്ചോടണമെന്നല്ല, നമ്മൾ തന്നെ ഒരാളെ കണ്ടുപിടിക്കുന്നതാണ് നല്ലത്- സൗഭാ​ഗ്യയും അർജുനും

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുഞ്ഞിന്റെ ജനനം മുതൽ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മകൾക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരുടേയും അഭിമുഖവും ശ്രദ്ധ നേടുകയാണ്. പ്രണയിക്കുന്നവർക്കുള്ള ഉപദേശം ചോദിച്ചപ്പോൾ ഓൾ ദ ബെസ്റ്റ് എന്നാണ് അർജുൻ പറഞ്ഞത്. എപ്പോഴും നമ്മൾ തന്നെ ഒരാളെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലതെന്ന് അർജുൻ പറയുന്നു. എന്നു കരുതി ഒളിച്ചോടണം എന്നല്ല. എല്ലാവരേയും അറിയിച്ച ശേഷം മാത്രം മതി വിവാഹമെന്നും അർജുൻ പറയുന്നു. തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ ഇനി അടുത്തത് അമ്മ നോക്കാം എന്ന് പറഞ്ഞുവെങ്കിലും വേണ്ട, ഞാൻ തന്നെ നോക്കിക്കോളാം എന്നാണ് പറഞ്ഞതെന്നാണ് സൗഭാഗ്യ പറഞ്ഞത്.

തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ എനിക്ക് മതിയായി ഇനി നിങ്ങൾ പറയുന്നയാളെ കെട്ടിക്കോളം എന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നാണ് അർജുൻ പറയുന്നത്. സ്‌കൂളിലും കോളേജിലുമെല്ലാം ഒരു പ്രണയം തന്നെയായിരുന്നുവെന്നും താരം പറയുന്നുണ്ട്. പിന്നെയും പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും സെറ്റായില്ലെന്നും അർജുൻ പറയുന്നുണ്ട്.