ഇനി അച്ഛന് പ്രായംകൂടില്ല, അവസാന പിറന്നാളിന് നിത്യയൗവ്വനം ആശംസിച്ചു – സൗഭാഗ്യ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായിരുന്നു താരാ കല്യാണും ഭർത്താവ് രാജാറാമും.2017ൽ വൈറൽ പനിയും അതേത്തുടർന്നുണ്ടായ അണുബാധയും മൂലമാണ് നടനും നർത്തകനുമായ രാജാറാമിന്റെ ആകസ്മിക മരണം. ഇവരുടെ മകൾ സൗഭാ​ഗ്യയും ടിക് ടോക്കിലൂടെ സുപരിചിതയാണ്. സൗഭാ​ഗ്യയുടെ വിവാഹമെല്ലാം വൻ ആ​ഘോഷമായിരുന്നു.

രാജാറാമിന്റെ ജന്മദിനമായിരുന്നു ഇന്നലെ. അവസാന ജന്മ ദിനത്തില്‍ അച്ഛനോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് സൗഭാ​ഗ്യ ഹൃദയസ്പര്‍ശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ മരിക്കുന്നതിന് മുന്‍പുള്ള ജന്മദിനത്തില്‍ നിത്യയൗവ്വനത്തോടെ ഇരിക്കാനായിരുന്നു സൗഭാഗ്യയുടെ ആശംസ. ഇനി അച്ഛന് പ്രേയമേറില്ലെന്നും കുറിച്ചിരുന്നു.

‘മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാന്‍ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല..’ സൗഭാഗ്യ കുറിച്ചു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി താര കല്യാണ്‍ പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്.