ചെറിയ പനിയും ശ്വാസ തടവും മാത്രം,പേടിക്കണ്ട,നോവായി എസ്പിബിയു‌‌ടെ അവസാന വീഡിയോ

ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.പ്രി​ഗായകന്റെ വിയോ​ഗവാർത്തയിൽ സഹപ്രവർത്തകരും ആരാധകരും പ്രതികരണവുമായെത്തിയിരുന്നു.ഇന്ന് കറുത്ത ദിനമെന്നാണ് സംഗീത ലോകം ഒരേ സ്വരത്തിൽ പറയുന്നു ഇപ്പോൾ എസ്പിബിയുടെ അവസാന ഫേസ്ബുക്ക് ലൈവ് വീഡിയോ ആരാധകരെ നൊമ്പരപ്പെ‌ുത്തുന്നത്

തനിക്ക് കൊവിഡ് പോസിറ്റിവാണെന്നും എന്നാൽ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.ചെറിയ പനിയും ശ്വാസ തടസവും മാത്രമേയേള്ളൂവെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറയുന്നു.വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്നും ഒരു തരത്തിലുമുള്ള പേടി വേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.എന്നാൽ പിന്നീട് അദ്ദേഹത്തിനെ കൊവിഡ് സാരമായി ബാധിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് മാറ്റി.മറ്റ് ആരോഗ്യപ്രശ്‌നങ്ങളും എത്തിയതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു.പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി

ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1:04നാ​ണ് എ​സ്പി​ബി മ​രി​ച്ച​ത്.എസ്പിബി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.സംവിധായകൻ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു

ഓഗസ്റ്റ് 14ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീർത്തും വഷളായത്.എന്നാൽ പ്രതീക്ഷകൾ നൽകി സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്ത പുറത്തുവന്നിരുന്നു.സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകൻ ചരൺ അറിയിച്ചിരുന്നു.എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു