കൂട്ടത്തിൽ ഒരാളെ കൊന്ന് കിണറ്റില് ഇട്ടാലും ഞങ്ങൾക്ക് പുല്ലാണ് എന്ന് അവർ ഉറക്കെ പറയുന്നു- സിസ്റ്റർ ലൂസി

സിസ്റ്റർ അഭയക്ക് നീതി ലഭിച്ചത് അടുത്തിടെയാണ്. പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഫാ തോമസിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷവിധിച്ചത്. നീണ്ട നാളത്തെ പോരാട്ടങ്ങൾക്കുപിന്നാലെ അഭയയുടെ കൊലപാതകത്തിൽ വൈദികനും കന്യാസ്ത്രീയും അറസ്റ്റിലായെങ്കിലും സഭയിലെ ചില ഉന്നതർ അവർ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ഫാ മാത്യു നായക്കംപറമ്പിലൊക്കെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

സിസ്റ്റർ‌ അഭയയുടെ ഒരു കലണ്ടർ മടത്തിലെ ഭിത്തിയിൽ പതിപ്പിച്ചെന്നും പിന്നീട് നോക്കിയപ്പോൾ അത് കണ്ടില്ലെന്നും പറയുകയാണ് സിസ്റ്റർ ലൂസി കളപ്പുര. Superior ലിജി അത് കത്തിച്ച് കളഞ്ഞ് കാണുമെന്നും തങ്ങളുടെ കൂട്ടത്തിൽ ഒരാളെ കൊന്ന് കിണറ്റില് ഇട്ടാലും ഞങ്ങൾക്ക് പുല്ലാണ് എന്ന് അവർ ഉറക്കെ പറയുന്ന പ്രവൃത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിങ്ങനെ

February 1 ന് കാരക്കമലയിലെ മഠത്തിലെ ഭിത്തിയിൽ അഭയ എന്ന സഹോദരിയുടെ ഫോട്ടോയുള്ള കലണ്ടർ പതിപ്പിച്ചു. February 2 ന് രാവിലെ അവിടെ ആ കലണ്ടർ ഇല്ല. Superior ലിജി അത് കത്തിച്ച് കളഞ്ഞ് കാണും. തങ്ങളുടെ കൂട്ടത്തിൽ ഒരാളെ കൊന്ന് കിണറ്റില് ഇട്ടാലും ഞങ്ങൾക്ക് പുല്ലാണ് എന്ന് അവർ ഉറക്കെ പറയുന്ന പ്രവൃത്തിയാണ് ചെയ്തത് . എഫ്‌ സി സി എന്നും സെഫിക്കൊപ്പം അല്ലങ്കിൽ വേട്ടക്കാർക്കൊപ്പം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.