ഇനി ഇടത്തേക്ക് മുണ്ടുടുത്ത് സുന്നത്തും ചെയ്തും ചാനൽ ചർച്ചയിൽ വരാൻ പറയും

മീഡിയ വൺ ചാനൽ ജമാ അത്ത് ഇസ്ളാമിയുടെയും സുഡാപ്പികളുടേയും ആണെന്ന് കടുത്ത വിമർശനം ഉന്നയിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കഴിഞ്ഞ ദിവസം മീഡിയാ വൺ ചാനൽ ചർച്ചക്ക് ശ്രീജിത്ത് പണിക്കരെ വിളിച്ച ശേഷം മീഡിയ വൺ ചാനൽ അര മണിക്കൂർ മുമ്പ് അദ്ദേഹത്തേ പാനലിൽ നിന്നും ഒഴിവാക്കിയതായി അറിയിച്ചതാണ്‌ വിവദമായത്. ശ്രീജിത്ത് പണിക്കരെ വലത് നിരീക്ഷകൻ എന്ന് ചാനലിൽ മുമ്പ് എഴുതി കാണിച്ചിരുന്നു.

എന്നാൽ താൻ ഒരു വലത് പക്ഷ രാഷ്ട്രീയക്കാരനല്ല എന്നും അങ്ങിനെ എഴുതി കാണിക്കരുത് എന്നും ശ്രീജിത്ത് പണിക്കർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അന്തി ചർച്ചയിൽ മീഡിയാ വൺ ശ്രീജിത്ത് പണിക്കരെ വിളിച്ച് നേരത്തേ ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ ചർച്ച തുടങ്ങാൻ അര മണിക്കൂർ മുമ്പ് വലത് നിരീക്ഷകൻ എന്ന വിശേഷണത്തോടെയേ ശ്രീജിത്ത് പണിക്കരെ ചർച്ചയിൽ പങ്കെടുപ്പിക്കൂ എന്ന് മീഡിയ വൺ വാശിപിടിച്ചു.ഇത് മാനേജ്മെന്റിന്റെ തീരുമാനം ആണെന്നും മീഡിയ വൺ അധികൃതർ ശ്രീജിത്ത് പണിക്കരെ അറിയിക്കുകയായിരുന്നു. എന്നാൽ മീഡിയ വണ്ണിന്റെ നിലപാട് അംഗീകരിക്കില്ല എന്ന് പറഞ്ഞ് ശ്രീജിത്ത് ചാനൽ ചർച്ച ബഹിഷ്കരിച്ചു.

എന്ത് ഭക്ഷണം കഴിക്കണം കഴിക്കരുത് എന്നൊക്കെ അടിച്ചേല്പിക്കരുത് എന്ന് ബീഫ് വിവാദത്തിൽ വലിയ വീര വാദം ഇളക്കിയ ചാനലും അതിന്റെ ആളുകളുമാണ്‌ ഒരാളുടെ രാഷ്ട്രീയം ഏതെന്ന് തീരുമാനിക്കുന്നതും  അടിചേല്പിക്കുന്നതും.മീഡിയ വൺ ചാനലിന്റെ ഉള്ളിൽ സുഡാപ്പികളും, ജമാ അത്തെ ഇസ്ളാമിക്കാരും ആണെന്നും അവിടെ ജോലി ചെയ്യുന്നവർ ഇടത് പക്ഷക്കാരാണ്‌ എന്നും കറ തീർന്ന അവയുടെ വക്താക്കൾ എന്നും ആരോപണം അക്കമിട്ട് നിരത്തുന്ന വിധത്തിലായിയുരുന്നു ശ്രീജിത്ത് പണിക്കർ ലൈവ് വീഡിയോ പങ്കുവയ്ച്ചത്

മീഡിയാ വൺ ചാനൽ ചർച്ചയിൽ നിന്നും ഒഴിവാക്കിയ ശ്രീജിത്ത് പണിക്കർ ചാനൽ ചർച്ചയുടെ അതേ സമയം മറ്റൊരു ഗംഭീര ഓൺ ലൈൻ ഷോ തന്നെ സ്വയം നടത്തി . ഫേസ്ബുക്ക് ലൈവ് വന്ന് പരസ്യമായി മീഡിയ വൺ സുഡാപ്പി ജമാ അത്ത് ചാനൽ എന്നും ചെയ്ത ചതിയും വിവരിച്ചു 29 മിനുട്ടോളം ഉണ്ടായിരുന്ന ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് ലൈവിൽ 11500 പേർ വരെ കാഴ്ച്ചക്കാർ ഉണ്ടായിരുന്നപ്പോൾ ഇതേ സമയത്ത് മീഡിയ വൺ യു.ടുബ് ലൈവിൽ ഉണ്ടായിരുന്നത് വെറും 1800 പേരും. മീഡിയാ വൺ ചാനലിൽ അന്തി ചർച്ച നടക്കുമ്പോൾ അതേ സമയത്ത് ഇതേ ചാനലിനെ ശ്രീജിത്ത് ലൈവിൽ വന്ന് റോസ്റ്റ് ചെയ്തു.

വ്യാഴാഴ്ച്ച വൈകുന്നേരം ഏഴരക്കുള്ള ചര്‍ച്ചയില്‍ ശ്രീജിത്തിനെ മീഡിയവണ്‍ അതിഥിയായി നിശ്ചയിച്ചിരുന്നത്. ചർച്ചയിൽ നിന്നും ഒഴിവാക്കിയതിനു താൽ നല്കുന്ന വില തന്റെ ഒരു രോമത്തിന്റെത് മാത്രം ആണെന്നും പരസ്യമായി ലൈവിൽ ശ്രീജിത്ത് ആഞ്ഞടിച്ചു.തന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് മീഡിയാ വൺ ചാനൽ അല്ല . ഇന്ത്യാ രാജ്യത്ത് എന്റെ രാഷ്ട്രീയം ഞാൻ തന്നെ തീരുമാനിക്കും. ഒരാൾ ഇന്ന രാഷ്റ്റ്രീയക്കാരൻ എന്നു അടിച്ചേല്പ്പിക്കുന്ന മീഡിയാ വൺ ആണ്‌ ഈ നാട്ടിൽ ജനാധിപത്യം പ്രസംഗിക്കുന്നത് എന്നും ഇവർക്ക് ജനാധിപത്യം പറയാൻ എന്ത് യോഗ്യത എന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു

മണിക്കൂറുകൾ കൊണ്ട് മീഡിയാ വണ്ണിനെതിരായ ശ്രീജിത്തിന്റെ ലൈവ് വൈറലാവുകയും 10 മണിക്കൂറുകൾ കൊണ്ട് 13000 കമന്റുകൾ വരികയും ചെയ്തു. അതിൽ അലി അക്ബർ എഴുതിയ കമന്റും വൈറലായി. മീഡിയാ വൺ ഇനി ഇടത്തേക്ക് മുണ്ടുടുത്തും സുന്നത്ത് ചെയ്തും ചാനൽ ചർച്ചയിൽ വരാൻ പറയും എന്നായിരുന്നു അലി അക്ബറുടെ പരിഹാസം