അന്ന് മുതൽ ഇന്ന് വരെ ഞാൻ അവന്റേതും,അവൻ എന്റേതും ആണ് അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും-ശ്രീലക്ഷ്മി

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ.ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്.അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്.കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ് 2019 നവംബർ 17ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.ശ്രീലക്ഷ്മി പങ്കിട്ട ഒരു പുതിയ പോസ്റ്റാണ് ഇപ്പൊൾ വൈറൽ ആകുന്നത്

അഞ്ചുവർഷത്തെ പ്രണയത്തിനു ഒടുവിൽ ആണ് ശ്രീലക്ഷ്മി വിവാഹിത ആയത്.കൊച്ചിയില്‍ അയല്‍ക്കാരായിരുന്നു ജിജിനും ശ്രീലക്ഷ്മിയും അന്ന് മുതൽ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തിൽ എത്തിയത്.ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്.ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു.ആദ്യമായി കേട്ടപ്പോൾ മറുപടി കൊടുത്തിരുന്നില്ലഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു.ഇത് പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു ജിജിന്.പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറുകയായിരുന്നുവെന്നും ശ്രീലക്ഷ്മി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്

അഞ്ചുവർഷം മുൻപാണ് അവൻ എന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.ലച്ചു നീ എന്റെ ഭാര്യയായി ഇരിക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്.അന്ന് മുതൽ ഇന്ന് വരെ ഞാൻ അവന്റേതും,അവൻ എന്റേതും ആണ് അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും.ഹാപ്പി ആനിവേഴ്സറി ടു അസ്ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല.എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്