കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പാര്‍വതി പറഞ്ഞു, കാരണം ജയറാമായിരുന്നു, ശ്രീനിവാസന്‍ പറയുന്നു

മലയാളികളുടെ എക്കാലത്തെയും ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് വടക്കുനോക്കിയന്ത്രം. നടന്‍ ശ്രീനിവാസന്‍ തിപക്കറ ഒരുക്കി സംവിധാനം ചെയ്ത ചിത്രം പുറത്തെത്തിയത് 1989ല്‍ ആണ്. ഇന്നും ചര്‍ച്ച വിഷയമാണ് ചിത്രം. ദിനേശന്‍ എന്ന കഥാപാത്രമായി ശ്രീനിവാസന്‍ എത്തിയപ്പോള്‍ ശോഭനയായി പാര്‍വതിയുമെത്തി. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള രസകരമായ ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് ശ്രീനിവാസന്റെ പ്രതികരണം.

ശ്രീനിവാസന്റെ വാക്കുകളിങ്ങനെ, വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ അവസാനം. ഞാനും പാര്‍വതിയും ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണല്ലോ. അതില്‍ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാന്‍ പാര്‍വതിയെ വീട്ടിലേക്ക് വിളിക്കാന്‍ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാന്‍ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ്.

പക്ഷെ അവര്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ അച്ഛനെയും അമ്മയേയും ധിക്കരിച്ച് പാര്‍വതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങള്‍ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്. പക്ഷേ ആ സീന്‍ എടുക്കുന്നതിന് മുമ്‌ബേ പാര്‍വതി അസോസിയേറ്റ് ഡയറക്ടര്‍ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്.

പാര്‍വതിയുടെ വാക്കുകള്‍ കേട്ട് താന്‍ ധര്‍മ്മസങ്കടത്തിലായെന്നും ശ്രീനിവാസന്‍ പറയുന്നു. അന്നെനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് മനസ്സിലായത് പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്,’