പത്ത് വയസ്സിൽ കൂടുതൽ പ്രായവിത്യാസമുണ്ടെങ്കിലും നല്ല റൊമാന്റിക്കാണ്- ശ്രീകാന്ത് മുരളി

മലയാളികളുടെ പ്രീയപ്പെട്ട നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ചു. പ്രിയദർശന്റെ അസോസിയേറ്റ് ആയി ഒരുപാട് വർഷം പ്രവർത്തിച്ചതിന് ശേഷമായിരുന്നു സ്വതന്ത്രനായി സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,​കക്ഷി അമ്മിണിപിള്ള പോലുള്ള നിരവധി സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി

ശ്രീകാന്ത് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മഹോഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലൊഴുകും’ എബിയിലെ ‘പാറി പറക്കൂ കിളി’ തുടങ്ങിയ പാട്ടുകൾ ഹിറ്റായിരുന്നു. ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ശ്രീനാഥ് നടത്തിയ പ്രസാതാവന വീണ്ടും വൈറലാവുകയാണ്. ഞങ്ങൾ തമ്മിൽ പത്ത് വയസ്സിലധികം വിത്യാസമുണ്ടെങ്കിലും എപ്പോഴും നല്ല റൊമാന്റിക്കാണ്. ഒരു ഷോയ്ക്കിടെയാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്. പ്രണയ വിവാഹമായിരുന്നു. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്.

രക്ഷിതാക്കളോട് പറയുകയായിരുന്നു. അവർക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതു കൊണ്ട് ഇത് പ്രതീക്ഷിച്ച് ഇരിക്കുന്നതു പോലെ അവർ വളരെ ഹാപ്പിയായിരുന്നു,വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്കുള്ള ഗ്യാപ്പിൽ ഫുൾ ഉപദേശമായിരുന്നു.