മേക്കപ്പില്ലാത്ത ചിത്രങ്ങളുമായി ശ്രിയ ശരൺ, സൂപ്പറെന്ന് ആരാധകർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ശ്രിയ ശരൺ. മലയാളികൾക്കും സുപരിചിതയാണ് നടി. പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ മലയാളത്തിൽ എത്തുന്നത്. കാസനോവയിൽ മോഹൻലാലിന്റെ നായികയായും നടി തിളങ്ങി. തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2001 ൽ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലും താരം തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. തമിഴിലും തെലുങ്കിലുമായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ശ്രിയയ്ക്ക് സാധിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കവെയാണ് നടി വിവാഹിത ആകുന്നത്. വിദേശിയായ ആൻഡ്രുവിനെയാണ് നടി വിവാഹം ചെയ്തത്. ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് നടി. സിനിമയിൽ ഇപ്പോൾ അധികം സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. ഭർത്താവിന്റെയും തന്റെയും ചെറിയ വിശേഷങ്ങൾ പോലും നടി സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് ശ്രിയ. മേക്കപ്പില്ലാത്ത ചിത്രങ്ങൾ എന്നാണ് ശ്രിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.