കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ചക്കപ്പഴത്തിലെ പൈങ്കിളി, തകര്‍പ്പനായിട്ടുണ്ടെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയ താരമായി മാറാന്‍ ശ്രുതിക്ക് സാധിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

താരം പങ്കിട്ട ചിത്രങ്ങളെല്ലാം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തിളങ്ങിയിരിക്കുകയാണ് നടിയുടെ ചിത്രങ്ങള്‍. നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.

ശ്രുതി തന്റെ കരിയര്‍ ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. ഉണ്ണിക്കുട്ടന്‍ എന്ന പേരിലെ ഒരു കോമിക് സീരിയലിലൂടെ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു.

അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവര്‍ ചേരുന്നതാണ് ശ്രുതിയുടെ കുടുംബം. അച്ഛന്‍ കേബിള്‍ ഓപ്പറേറ്റര്‍ ആണ്. അമ്മ ബ്യൂട്ടീഷന്‍ ആണ്. അനിയന്‍ ബാംഗ്ലൂരില്‍ ബിസിഎയ്ക്ക് പഠിക്കുന്നു. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് ശ്രുതി. മൂന്നു വയസ്സുമുതല്‍ നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍ എന്നിവ ശ്രുതി അഭ്യസിച്ചിട്ടുണ്ട്.