തന്റ് ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി നടി ശ്രുതി ലക്ഷ്മി

നടി ശ്രുതി ലക്ഷ്മി ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അടുത്തിടെ അതിഥിയായി എത്തിയത് ശ്രുതി ലക്ഷ്മി ആയിരുന്നു. പരിപാടിയില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന്‍ ആന്റോ ആണ് ഭര്‍ത്താവ്. ഡാന്‍സ് പരിപാടിക്കിക്കായി തൃശ്ശൂരില്‍ എത്തിയപ്പോഴാണ് തമ്മില്‍ ആദ്യമായി കാണുന്നതെന്നും താരം പറയുന്നു.

വിവാഹത്തിന് മുന്‍പ് ആരും പ്രണയം പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു പഴയ പ്രണയകാലത്തെ ഓര്‍മ നടി പങ്കുവെച്ചത്. തനിക്ക് ആറാം ക്ലാസ് മുതല്‍ പ്രണയ ലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു. അല്ലാതെ സീരിയസ്സായിട്ട് റിലേഷനൊന്നും ഇല്ലായിരുന്നു. അമ്മ വഴിയാണ് അഭിനയത്തില്‍ വന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പ്രണയലേഖനം കിട്ടിയത്. അതിന് സിസ്റ്ററിന്റെ കയ്യില്‍ നിന്ന് ഒരുപാട് തല്ല് കിട്ടി. കൂടാതെ ആദ്യമായി പ്രണയലേഖനം നല്‍കിയ പയ്യന്റെ പേരും ശ്രുതി ഓര്‍മിച്ച് പറയുന്നുണ്ട്. ഇപ്പോഴും ഓര്‍മിച്ചിരിക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. അതെ അന്ന് ക്ലാസില്‍ കുറച്ച് കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് ഓര്‍മിച്ചിരിക്കുന്നു എന്നായിരുന്നു ശ്രുതിയുടെ മറുപടി.

താന്‍ ഒരു പാവം ഭാര്യ അല്ല. എന്തിന് പാവം ആവണം. കാണുന്ന ഭംഗി പോലെയാണോ ശ്രുതിയുടെ സ്വഭാവമെന്നു എംജി ചോദിക്കുന്നുണ്ട്. അത് ഭര്‍ത്താവിനോട് ചോദിക്കുന്നതായിരിക്കും നല്ലെതന്നാണ് നടിയുടെ മറുപടി.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ സജീവമാണ് നടി ശ്രുതി ലക്ഷ്മി. ബാലതാരമായിട്ടാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നടി. സിനിമ-സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളാണ്. ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം നിഴലുകള്‍ എന്ന പരമ്പരയിലൂടെയാണ് ശ്രുതി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലും ചുവടുവെച്ചു.