ഗര്‍ഭകാലവും പ്രസവവും സുഗമമയി കടന്നുപോയത് അതുകൊണ്ട്, ശിവദ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. വിവാഹ ശേഷം കുടുംബ ജീവിതവും അഭിനയ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുകന്ന നടിമാരില്‍ ഒരാളാണ് ശിവദ. മുരളി കൃഷ്ണനാണ് നടിയുടെ ഭര്‍ത്താവ്. ദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവ സാന്നിധ്യമാണ് ശിവദ. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുത്തന്‍ വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. കുടുംബ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധീ വാത്മീകം എന്ന ചിത്രമാണ് ശിവദയെ പോപ്പുലറാക്കിയത്. ആരോഗ്യ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന നടിയാണ് ശിവദ. സിനിമയ്ക്ക് അനിവാര്യമെന്ന് തോന്നിയാല്‍ ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ശിവദ ഒരുക്കമാണ്. യോഗയും ഫിറ്റ്‌നസും ജീവിതത്തിന്റെ ഭാഗമാക്കിയ ശീവദ സോഷ്യല്‍ മീഡിയകളിലൂടെ ഫിറ്റ്‌നസ് ടിപ്പുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്റെ രഹസ്യവും വെളിപ്പെടുത്തുകയാണ് ശിവദ.

വേറെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ശിവദ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ശിവദയുടെ വാക്കുകള്‍, ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്‌സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു.

പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്. യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്‌നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് മുന്‍പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്, ശിവദ പറഞ്ഞു.