ഫുള്‍ എ പ്ലസ് ലഭിച്ചതിന് പിന്നാലെ SSLC വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍, സംഭവം ചിറയിന്‍കീഴില്‍

തിരുവനന്തപുരം. ഫുള്‍ എ പ്ലസ് നേടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആണ് മരിച്ചത്. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മാവേലിക്കര സ്വദേശികളായ അഭിമന്യു(15), ആദര്‍ശ്(17) എന്നിവരാണ് മരിച്ചത്. മാവേലിക്കര വെട്ടിയാര്‍ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം.