സുധിയുടെ മരണത്തെയും വിറ്റ് കാശാക്കുന്നു, ആ പാവത്തിന്റെ ആത്മാവിനെയെങ്കിലും വെറുതേ വിടു, ലക്ഷ്മി നക്ഷത്രയോട് ആരാധകർ

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൊല്ലം സുധിയുടെ മരണത്തിനു പിന്നാലെ നിർത്തിവെച്ച സ്റ്റാർ മാജിക്ക് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വികാരഭരിതമായ രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്.

സുധിച്ചേട്ടൻ ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഞാൻ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെന്ന് നോബി പറയുന്നുണ്ട്. ഇതൊരു സീരിയലൊന്നുമല്ല, മനസിൽ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഈ ഫ്‌ളോറിൽ നിൽക്കുമ്പോൾ സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്ര പറയുന്നത്.

സുധിയുടെ ജീവനെടുത്ത അപകടത്തിൽ ഒപ്പമുണ്ടായിരുന്നു ബിനു അടിമാലിയും വേദിയിലേക്ക് വരുന്നുണ്ട്. ഇവൻ വണ്ടിയുടെ മുന്നിലിരിക്കുകയാണ്. സുധിയുടെ കരച്ചിൽ. ആ മുഖം മനസിൽ നിന്നും പോകുന്നില്ലെന്ന് ബിനു പറയുന്നുണ്ട്. പ്രൊമോ വീഡിയോ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

താരങ്ങളെ പോലെ തന്നെ ആരാധകരും പ്രൊമോ കണ്ട് വികാരഭരിതരായി മാറുകയാണ്. അതേസമയം ചിലർ വിമർശനങ്ങളും ഉയർത്തുന്നുണ്ട്. സുധിയുടെ മരണത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു. അതും വിറ്റ് കാശക്കല്ലേ, ആ പാവത്തിനെ വെറുതെ വിട് എന്നാണ് വിമർശനം.

ശരിക്കും ലക്ഷ്മിക്ക് ഓസ്‌കാർ കിട്ടണം ഈ ആക്റ്റിംഗ് കണ്ടാൽ. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവർക്ക് വേണ്ടി ! യുറ്റിയൂബിൽ ലക്ഷ്മി സുധി മരിച്ച്‌ മണിക്കുറുകൾക്കുള്ളിൽ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇൻസ്റ്റയിൽ പോസ്റ്റ് ചെയുന്നു ! വ്യൂസ് മുഖ്യം ബിഗിലേ എന്നും ചിലർ ലക്ഷ്മിയെ വിമർശിക്കുന്നുണ്ട്.

അതേസമയം വിമർശനങ്ങൾക്ക് മറുപടിയുമായി ആരാധകർ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോൾ ഇത്രയും വർഷം ഒന്നിച്ചു ഉണ്ടായാവർ എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളിൽ അത്രയും വിങ്ങൽ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല.
ഇത് കാശുണ്ടക്കലല്ല അവരുടെ മനസ്സിൽ തട്ടിയുള്ള സ്‌നേഹം ആണെന്നാണ് ആരാധകർ നൽകുന്ന മറുപടി.