നാല് വയസ്സുകാരനായ മകനെ സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒ കൊലപ്പെടുത്തിയ സംഭവം, മകനെ കാണാന്‍ കോടതി അനുവദിച്ചത് പ്രകോപനം

ബെംഗളൂരു. സ്റ്റാര്‍ട്ട് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം വിവാഹ മോചന നടപടിയുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിന് മകനെ കാണാന്‍ കോടതി അനുമതി നല്‍കിയത്. കേസിലെ പ്രതിയായ സുചന സേത്തിന്റെ ഭര്‍ത്താവ് മലയാളിയായ വെങ്കട്ട് രാമനാണ്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്.

2020 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് താമസിക്കുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇന്തൊനീഷ്യയിലായിരുന്ന വെങ്കട്ട് രാമനെ പോലീസ് വിളിച്ചുവരുത്തി. കോടതി വിധിയില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ പുറപ്പെട്ട ഇവരെ പോലീസ് ചിത്രദുര്‍ഗയില്‍ നിന്നാണ് പിടികൂടിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിന് സമീപത്തെ സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തില്‍ മറ്റെന്തിങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നോര്‍ത്ത് ഗോവ എസ്പി നിധിന്‍ വല്‍സന്‍ അറിയിച്ചു.