സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം. കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിയ്ക്കും ഒപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിക്കും.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ വേനല്‍ മഴ ലഭിക്കും. ഇിമിന്നലോട് കൂടിയ മഴയില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.