കൊയിലാണ്ടിയില്‍ റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടി വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്. കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടിയാണ് വിദ്യാര്‍ഥിനിയായ ദിയ ഫാത്തിമ മരിച്ചത്. നാഷണല്‍ ഇന്‍സിറ്റിയൂട്ട് ംെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ഥിനിയാണ് ദിയ ഫാത്തിമ. മാരാമുറ്റം തെരുവിന് സമീപമാണ് അപകടം സംഭവിച്ചത്.

അതേസമയം കൊല്ലത്ത് നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റെയില്‍വേ പാലത്തിന് അടിയില്‍ നിന്നാണ് ഉമ്മയനല്ലീര്‍ മൈലാപ്പൂരില്‍ സ്വദേശിനി സഫീലയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലത്ത് നിന്നും മലബാര്‍ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്ക പോകവെയാണ് ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇവരെ കാണാതായത്.