ഹമാസ് ഭീകരർക്ക് ഐക്യദാർഢ്യം, അലിഗഡ് സർവകലാശാലയിൽ അള്ളാഹു അക്ബർ വിളിച്ച് പ്രകടനം നടത്തി വിദ്യാർത്ഥികൾ

ലക്‌നൗ . ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹമാസിനെ പിന്തുണച്ച് ഇന്ന് രംഗത്തെത്തി. ഇസ്രായേൽ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാർഡുകളുമേന്തി അള്ളാഹു അക്ബർ മുദ്രാവാക്യം വിളികളോടെ ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി.

സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അള്ളാഹു അക്ബർ , ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ഇസ്ലാമിക മുദ്രാവാക്യങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ ഇസ്രായേൽ വിരുദ്ധ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി . ഫലസ്തീനോട് ഇസ്രായേൽ ക്രൂരതകൾ ചെയ്യുന്നുവെന്ന് അവർ അവകാശപ്പെട്ടു,

അലിഗഡ് മുസ്ലീം സർവകലാശാല പാലസ്തീനിനൊപ്പം നിൽക്കുന്നു, സ്വതന്ത്ര പാലസ്തീൻ, ഈ ഭൂമി പാലസ്തീനാണ്, ഇസ്രായേലല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു. എന്നാൽ ഇതാദ്യമായല്ല ഭാരതത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ പരസ്യ പ്രതികരണങ്ങൾ നടത്തി രംഗത്തുവരുന്നത്.

ഹമാസിനെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം എം.എ ബേബിയും നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രചോദനമായത്. ഹൈന്ദവ സമൂഹത്തെ ആകെ ചുട്ട് കൊന്ന് കുഴിച്ചുമൂടണം എന്ന മുദ്രാവാക്യം മുഴങ്ങിയ അതേ ക്യാമ്പസിൽ തന്നെയാണ് ഹമാസിനെ അനുകൂലിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.