തൊടുപുഴയില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

തൊടുപുഴ. ഇടുക്കി കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ ആത്മഹത്യ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഒരു വിദ്യാര്‍ഥിയുടെ ഇന്റേണല്‍ മാര്‍ക്കിസ്# അന്യായമായി മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ പ്രതിഷേധം തുടങ്ങിയത്. മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.

സമരം ചെയ്ത വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു.