അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺ​ഗ്രസ് ഒരു ഘട്ടത്തിലും ഉദ്ദേശിച്ചിരുന്നില്ല , ഞങ്ങൾ വാക്ക് പാലിച്ചു, അമിത് ഷാ

ജയ്പൂർ: അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺ​ഗ്രസ് ആ​ഗ്രഹിച്ചിരുന്നില്ലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്ര വിഷയം കോൺഗ്രസ് തീർപ്പാക്കിയില്ല. ലോകം മുഴുവൻ ആരാധിക്കുന്ന ഭ​ഗവാൻ രാമൻ ടെന്റിലായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺ​ഗ്രസ് ആ​ഗ്രഹിച്ചില്ല. ഒരു ഘട്ടത്തിലും ക്ഷേത്രം പണിയാൻ കോൺ​ഗ്രസ് ഉദ്ദേശിച്ചിരുന്നുമില്ല.

എന്നാൽ രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ക്ഷേത്രം ബിജെപി എന്ന് നിർമ്മിക്കും എന്ന് പറഞ്ഞ് അവർ ഞങ്ങളെ പരിഹസിച്ചു. എന്നാൽ രാമക്ഷേത്രം പണിയുമെന്ന ഞങ്ങളുടെ വാഗ്ദാനം ജനുവരി 22-ന് ഞങ്ങൾ നിറവേറ്റി. പക്ഷെ, ചടങ്ങിന്റെ ക്ഷണം കോൺഗ്രസ് നിരസിച്ചു’- അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺ​ഗ്രസ് സർക്കാരുകൾ യാഥാർത്ഥ്യമാക്കിയില്ല എന്നും രാമക്ഷേത്രം പൂർത്തിയായപ്പോൾ കോൺ​ഗ്രസ് ആ മഹത്തായ ചടങ്ങിനെ ബഹിഷ്കരിച്ചുവെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.