സുരേഷ് ഗോപിയുടെ അനിയനാണോ? ആരാധകരുടെ സംശയത്തിന് മറുപടി നൽകി സുഭാഷ്

നടൻ സുഭാഷ് നായർ മിനിസ്ക്രീൻ പ്രേഷകർക്ക് സുപരിചിതനാണ്. തിരുവനന്തപുരം സ്വദേശിയായ താരം സീരിയലിലെ തിരക്കേറിയ താരമാണ്. നെ​ഗറ്റീവ് കഥാപാത്രങ്ങളെയാണ് സുഭാഷ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സീരിയൽ വിശേഷങ്ളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. സ്ഥിരമായി ഇങ്ങനെ വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചാൽ സുഭാഷിന് ഒരു ഉത്തരമേ ഉ്ള്ളൂ.

അഭിനയരം​ഗത്തേക്ക് എത്തപ്പെട്ട നാൾ മുതൽ ലഭിച്ച വില്ലൻ വേഷങ്ങൾ ഇഷ്ടപ്പെട്ട് ചെയ്തതല്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എന്നെ തേടി വന്നതെല്ലാം പൊലീസ് വേഷങ്ങളും നെഗറ്റിവ് ഷേഡുള്ള വേഷങ്ങളുമായിരുന്നുവെന്ന് സുഭാഷ് പറയുന്നു. ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടിച്ച് വരുന്ന അവസരങ്ങൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. പിന്നീട് അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നി തുടങ്ങി എന്നാണ് താരത്തിന് പറയാനുള്ളത്.

മിനിസ്‌ക്രീനിൽ സുഭാഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ കൂടുതലും വില്ലൻ വേഷവും പോലീസ് വേഷങ്ങളും ആയിരുന്നു. അത്തരത്തിൽ സുഭാഷ് അവതരിപ്പിച്ച പോലീസ് വേഷത്തിലൂടെയാണ് തനിക്കൊരു പ്രണയമുണ്ടാകുന്നതെന്നും താരം പറയുന്നു. സുഭാഷിന്റെ പോലീസ് കഥാപാത്രങ്ങൾക്ക് സുരേഷ് ഗോപിയുടെ അവതരണവുമായി സാമ്യമുണ്ടെന്നാണ് അരാധകർ പറയുന്നത്. രൂപത്തിൽ ഉള്ള സദൃശ്യത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുഭാഷിന് നടൻ സുരേഷ് ഗോപിയുമായി ഒരു ബന്ധവും ഇല്ലെന്നതാണ് വാസ്തവം.

അഭിനയ രംഗത്തേക്ക് സുഭാഷ് കടന്നു വരുന്നത് ശമനതാളം എന്ന നാടകം ആദ്യമായി എഴുതി സംവിധാനം ചെയ്ത് കൊണ്ടാണ് . അഭിനയം ആവേശമാണെങ്കിൽ പണം തനിക്ക് അന്ന് അത്യാവശ്യമായിരുന്നു. നടനെന്ന് പേരെടുക്കുക എന്നതിലുപരി കുടുംബത്തിന് താങ്ങാകുക എന്ന ലക്ഷ്യവുമുമായിട്ടാണ് താൻ അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നതെന്ന് പറയുന്നു. ഒരു സീരിയലിൽ പോലീസ് വേഷം ചെയ്ത കഥാപാത്രത്തിന്റെ നമ്പരായി നൽകിയത് സുഭാഷിന്റെ ഒർജിനൽ നമ്പർ തന്നെ ആയിരുന്നു. ഇത് സീരിയലിൽ കാണിച്ചതിന് പിന്നാലെയാണ് അലഹബാദിൽ ജോലി ചെയ്യുന്ന നഴ്സുമാരായ കുറച്ചു പെൺകുട്ടികളുടെ വിളി എത്തുന്നത്.ആ വിളിച്ച പെൺകുട്ടികളിൽ ഒരാൾ ആയിരുന്നു സുഭാഷിന്റെ ഭാര്യ ലാലി.