2022ലെ പ്രീയപ്പെട്ട ചിത്രങ്ങൾ, കുടുംബ ഫോട്ടോ പങ്കിട്ട് സുജാത

മലയാളികളുടെ പ്രീയപ്പെട്ട ​ഗായികയാണ് സുജാത. കൊഞ്ചി കൊ‍ഞ്ചിപ്പാടുന്ന ആ ശൈലി ഇഷ്ടപ്പെടാത്ത മലയാളികളില്ല. ചെറുതായിരിക്കുമ്പോൾ മുതൽ ​ഗാനമേളകളിലും മറ്റും പാടിയാണ് സുജാതയുടെ തുടക്കം. ചെറുപ്പത്തിൽ ദാസേട്ടനോടൊപ്പം പാടാൻ സാധിച്ചതൊക്കെ സുജാത പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടെയിലും മിനിസ്‌ക്രീൻ രംഗത്തും സജീവമാണ് സുജാത മോഹൻ. സുജാതയുടെ മകൾ ശ്വേത മോഹനും എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ്. ശ്വേതയുടെ പാട്ടുകളും മലയാളികൾ ഏറ്റെടുത്തിരുന്നു.

2022-ലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ എന്ന തലക്കെട്ടുമായി ശ്വേത പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രങ്ങളിലെല്ലാം കുസൃതി നിറഞ്ഞ ഓരോ പോസുകളും കാണാൻ സാധിക്കും. ഇത്രയും മുതിർന്ന ഒരു മകളുണ്ടായിട്ടും 60 വയസാകാനായിട്ടും സുജാത ഇപ്പോഴും ചെറുപ്പമായിത്തന്നെ നിൽക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. രണ്ട് തലമുറയിലുള്ള ഗാനാസ്വാദകരെ സ്വാധീനിച്ച ഗായകരാണ് ഇവർ. ഭാഷയുടെ അതിർത്തികൾ പിന്നിട്ടാണ് ഇരുവരും പ്രിയപ്പെട്ടവരായി മാറുന്നത്.

1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായപ്പോൾ സുജാത കേവലം ആറാം ക്ലാസ് വിദ്യാർത്ഥിനി മാത്രമായിരുന്നു. ഡോക്ടറായ മോഹൻ ആണ്