അമ്മായി അമ്മ വിധവ ആയതിനാല്‍ താലി എടുത്തു നല്‍കുന്നത് മോശമെന്ന് ബന്ധുക്കള്‍, നവവധു ചെയ്തത്

ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ കുറെയേറെ മാറിയെങ്കിലും ചില അന്ധവിശ്വാസങ്ങള്‍ ഇനിയും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്. വിധവയായ സ്ത്രീകളെ ചില ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ചില യാഥാസ്ഥിതിക ചിന്താഗതിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. വിധവയായ അമ്മമാരേ വിവാഹ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല എന്നുപറയുന്നത്. എന്നാല്‍ അമ്മയെ ചേര്‍ത്ത് നിര്‍ത്തി ഒരു മകള്‍ ഈ ചിന്താഗതിക്ക് മാറ്റംവരുത്തിയിരിക്കുകയാണ്.

അച്ഛന്‍ മരിച്ചുപോയ മകളുടെ വിവാഹത്തിന് അമ്മമാര്‍ താലിയെടുത്തു നല്‍കുകയും കൈപിടിച്ച്‌ കൊടുക്കുകയും ചെയുന്നത് ഏറെ ഹൃദ്യമായി. സാധാരണ ആണ്‍ മക്കളുടെ അച്ഛനാണ് താലി എടുത്തു നല്‍കുന്നത് അച്ഛന്‍ മാറിപോയാല്‍ ആ സ്ഥാനത്തുള്ള ആരെങ്കിലും നല്‍കും. എന്നാല്‍ ഇവിടെ വരന്റെ അമ്മയാണ് ഈ ചടങ്ങു നടത്തിയത് . വധുവിന്റെ അച്ഛന്റെ അഭാവം നികത്തിയതും അമ്മ തന്നെ .അച്ഛന്റെ സ്ഥാനത്തു നിന്ന് മകളുടെ കൈപിടിച്ചുകൊടുത്തതും അമ്മ തന്നെയാണ്.

സുനില്‍ ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹ്ര്യദ്യമായ കാഴ്ച,

ഇവരെക്കുറിച്ചു ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ.

അമ്മ വിധവ അല്ലെ എങ്ങനെ കല്യാണ ചടങ്ങില്‍ പങ്കെടുപ്പിക്കും വിധവകള്‍ മംഗള കര്‍മങ്ങളില്‍ അശ്രീകരം ആണത്രേ, അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാല്‍മതിയല്ലോ ഞങ്ങളുടെ വിവാഹത്തില്‍ പ്രധാനപ്പെട്ട ഒരു പ്രശനം ഇതായിരുന്നു, അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല എപ്പോഴും ഞങ്ങള്‍ക്ക് ഇടയില്‍ ഞങ്ങള്‍ക്ക് വേണ്ടിമാത്രം ജീവിക്കുന്ന അമ്മ. രണ്ടുഅമ്മമാരും ഇങ്ങനെ തന്നെ ഈ അമ്മമാര്‍ താലി എടുത്തു തരുമ്ബോഴും കൈപിടിച്ച്‌ തരുമ്ബോഴുള്ള അനുഗ്രഹവും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് മറ്റൊന്നില്‍ നിന്നും കിട്ടില്ല, അതുകൊണ്ടു ദൈവത്തിന്റെയും അച്ഛന്റെയും പൂജാരയുടെയും സ്ഥാനം ഞങ്ങളുടെ അമ്മമാരെ ഏല്പിച്ചു. അവര്‍ നടത്തിയ വിവാഹം വളരെ ഭംഗിയായി നടന്നു ഇന്നു വിവാഹം കഴിഞ്ഞു ഒരു മാസം വിധവകള്‍ അശ്രീകരം ആല്ല ഭര്‍തൃമതിയെക്കാള്‍ ഐശ്വര്യം ഉള്ളവരാണ്.