കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തുത പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസമാണ് ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

അതേസമയം സുപ്രീംകോടതിയുടെ സ്‌റ്റേ ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുട അന്തിമ വിധി വരെയാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാണാണ് ഫാക്ട് ചെക്ക് യൂണിറ്റെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നതായിരുന്നു വിജ്ഞാപനം.

സര്‍ക്കാരിന് താല്‍പര്യം ഇല്ലാത്ത വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞാല്‍ നീക്കം ചെയ്യാം എന്നാതായിരുന്നു ആരോപണം.