കാശ്മീരിലേക്ക് ഏതൊരു ഇന്ത്യക്കാരനും സ്വാതന്ത്ര്യം നല്കിയ മഹാനായ നരേന്ദ്ര മോദി ഇനി ചരിത്രം കുറിക്കും

നരേന്ദ്ര മോദിയുടെ മിന്നൽ നീക്കങ്ങൾക്ക് ചരിത്രപരമായ അംഗീകാരം ആകുകയാണ്‌ സുപ്രീം കോടതി വിധി. കാശ്മീരിനു എന്ത് പ്രത്യേകാധികാരമാണ്‌ ഉള്ളത്. എല്ലാവരും ഇന്ത്യക്കാർ. കേരളം മുതൽ കാശ്മീർ വരെ ഒരേ ഒരു ഇന്ത്യ ഒരൊറ്റ ഇന്ത്യക്കാർ..ഇത് നടപ്പിലാക്കിയ നരേന്ദ്ര മോദിയുടെ ഒരു പൊൻ തൂവലാണ്‌ സുപ്രീം കോടതിയുടെ വിധി. വെറും വിധിയല്ല. ഇനി ഒരിക്കലും ചോദ്യം ചെയ്യാൻ ആകാത്ത ഭരണഘടനാ ഫുൾ ബെഞ്ചിന്റെ ചരിത്ര വിധിയാണ്‌ വന്നിരിക്കുന്നത്

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. എന്തായിരുന്നു അതിനു മുമ്പ് വരെ കാശ്മീരിലെ അവസ്ഥ എന്ന് നമ്മൾ ഒന്നുകൂടി അറിയണം. കാശ്മീരിൽ പോയി നമുക്ക് ഭൂമി വാങ്ങാൻ ആകില്ല. കാശ്മീരിൽ താമസിക്കാൻ ആകില്ല. കാശ്മീരിൽ ബിസിനസ് നടത്താനും ആകില്ല. കാശ്മീരിലെ ആളുകൾക്ക് ഇന്ത്യൻ പീനൽ കോടും ഐ.പി.സിയും ബാധകമല്ല. ഇന്ത്യൻ പതാകയ്ക്ക് പകരം അവിടെ ഉയർത്തുന്നത് കാശ്മീരിന്റെ പതാക. സ്വാതന്ത്ര്യ ദിനാഘോഷം പോലും ഇല്ല. കാശ്മീർ സംസ്ഥാന സർക്കാർ പാസാക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാരിനു ചോദ്യം ചെയ്യാൻ ആകില്ല. കേന്ദ്ര സർക്കാർ പാസാക്കുന്ന നിയമങ്ങൾ കാശ്മീർ നിയമ സഭയുടെ കൂടി അനുമതി വേണം..അങ്ങിനെ പോകുന്നു

വീണ്ടും പറയാം..സ്വാതന്ത്ര്യം കിട്ടി 75 കൊല്ലം കഴിഞ്ഞ് മഹാനായ എന്ന് തന്നെ പറയാം നരേന്ദ്ര മോദിയാണ്‌ ജമ്മു കാശ്മീരിനെ ശരിക്കും ഇന്ത്യ​‍ാട് കൂട്ടി ചേർത്ത് വിളക്കി ഒന്നാക്കിയതും. കാശ്മീർ എന്നും ഇന്ത്യൻ മുക്ഝ്യ ധാരയിൽ നിന്നും എണ്ണയും വെള്ളവും പോലെ 75 കൊല്ലം കിടന്നു. എന്നാൽ നരേന്ദ്ര മോദി ഇത് തുടച്ച് നീക്കി

കാശ്മീരിനു ഒരു പ്രത്യേക പദവിയും ആനുകൂല്യവും മോദി നല്കിയില്ല. ധീരമായ ചുവട് വയ്പ്പിൽ രാജ്യം കണ്ട ഏറ്റവും വലിയ നീക്കം. ഇങ്ങിനെ ഒക്കെ കാശ്മീരിൽ ചരിത്രം തിരുത്തിയ നരേന്ദ്ര മോദിയെ നമുക്ക് മഹാൻ എന്നല്ലാതെ മറ്റൊരുന്നും വിളിക്കാൻ ആകില്ല. എല്ലാ ഇന്ത്യക്കാർക്കും കാശ്മീരിലേക്ക് എത്താനും എല്ലാം ചെയ്യാനും സ്വാതന്ത്ര്യം നേടി തന്നത് നരേന്ദ്ര മോദിയാണ്‌. നമുക്കും കാശ്മീരിൽ അവകാശം നേടി തന്നത് നരേന്ദ്ര മോദിയാണ്‌..

കാശ്മീരിലെ പ്രത്യേക അവകാശം എടുത്ത് മാറ്റിയപ്പോൾ നീട്ടി കരഞ്ഞവരാണ്‌ ഇറ്റത് പക്ഷവും കോൺഗ്രസും മുസ്ളീം സംഘടനകളും. ഈ മുതല കണ്ണീർ ഇപ്പോൾ സുപ്രീം കോടതി എടുത്ത് ചവറ്റു കുട്ടയിലുട്ടു. കരഞ്ഞവരുടെ കരണകുറ്റിക്ക് കൊടുത്ത അടിയാണ്‌ ഈ വിധി

കാശ്മീരിലെ നയം രാജ്യത്തേ ഒന്നാക്കുന്ന നയമാണ്‌,.,അതിനെതിരേ സബ്ദമുയർത്തിയ കോൺഗ്രസും ഇടത് പാർട്ടികളും ദേശീയ മുഖ്യ ധാരക്ക് എതിരേ ആയിരുന്നു നില നിന്നത്. കോൺഗസും ഇടതും ഉന്നയിച്ചത് ദേശ വിരുദ്ധമായ കാര്യങ്ങൾ ആയിരുന്നു എന്ന് പകൽ പോലെ അടിവരയിടുകയാണ്‌ ഇന്നത്തേ സുപ്രീം കോടതി വിധി. ഇത് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ച് വിധിയായിരുന്നു.

കാശ്മീരിന്റെ അധികാരം എടുത്ത് കളഞ്ഞപ്പോൾ അവിടെ കലാപം വരും. എന്ന് ചിലർ പറഞ്ഞു. പാക്കിസ്ഥാൻ പറഞ്ഞു..നിങ്ങൾ പാക്കിസ്ഥാന്റെ ഭാഗമാകൂ എന്ന്. അതേ…… കോൺഗ്രസിന്റെയും ഇടതിന്റെയും ഭാഗത്ത് നിന്ന് ഉയർന്ന എതിർപ്പുകളുടെ സമാന ശബ്ദം അന്ന് പാക്കിസ്ഥാനിൽ നിന്നും ഉയർന്നിരുന്നു.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ സാധുത സുപ്രീം കോടതി ശരിവച്ചു എന്നത് രാജ്യം മുഴുവൻ ഇപ്പോൾ ആഘോഷിക്കുകയാണ്‌.ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടോ എന്ന ഇന്ത്യൻ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിക്ക് അപ്പീലിൽ പരിഗണിക്കാൻ ആകില്ല.കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് എത്രയും വേഗം ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു.കാശ്മീരിൽ പ്രസിഡന്റ് ഭരണം ഏറെപ്പെടുത്തിയതിനെ സുപ്രീം കോടതി ന്യായീകരിച്ചു. ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ആർട്ടിക്കിൾ 370(1)(ഡി) ഉപയോഗിച്ച് ജമ്മു കശ്മീരിൽ ഒറ്റയടിക്ക് പ്രയോഗിക്കാമെന്ന് ഞങ്ങൾ വിശ്വസിച്ചു. ചോ 273 പുറപ്പെടുവിക്കുന്നതിന് രാഷ്ട്രപതിയുടെ അധികാരം ഉപയോഗിക്കുന്നത് ദുരുദ്ദേശ്യമാണെന്ന് ഞങ്ങൾ കാണുന്നില്ല. അങ്ങനെ ഞങ്ങൾ പ്രസിഡൻഷ്യൽ അധികാരത്തിന്റെ വിനിയോഗം സാധുവാണ് എന്നും കോടതി പറഞ്ഞു. അതായത് എല്ലാ നീക്കങ്ങൾക്കും മോദിക്ക് 100ൽ 100 മാർക്കാണ്‌ നല്കിയിരിക്കുന്നത്.

ഈ പരീക്ഷയിൽ മോദി 100ൽ 100 മാർക്കും നേടി എന്നും പറയാം..രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കുന്നതിന് കൂടിയാലോചനയുടെയും സഹകരണത്തിന്റെയും തത്വം പാലിക്കേണ്ട ആവശ്യമില്ല എന്നും കോടതി പറഞ്ഞു.ആർട്ടിക്കിൾ 370(1)(ഡി) ഉപയോഗിച്ച് ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും പ്രയോഗിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുവാദം ആവശ്യമില്ല. അതിനാൽ രാഷ്ട്രപതി കേന്ദ്രസർക്കാരിന്റെ അനുവാദം സ്വീകരിച്ചത് ദുരുദ്ദേശ്യപരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു.ജമ്മു കാശ്മീർ സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരമില്ല. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുമ്പോൾ പരമാധികാരത്തിന്റെയോ ആഭ്യന്തര പരമാധികാരത്തിന്റെയോ ഒരു ഘടകം പ്രത്യേകമായി നല്കിയിട്ടില്ല. കാശ്മീർ ഇന്ത്യയുടെ ഭാഗമായാണ്‌ ചേർന്നത്. പ്രത്യേക രാജ്യമായല്ല കാശ്മീർ ഇന്ത്യയിലേക്ക് വന്നത്.കോടതി നിരീക്ഷിച്ചു

ജമ്മു കശ്മീരിന്റെ ഭരണഘടനയിൽ പരമാധികാര പരാമർശത്തിന് വ്യക്തമായ അഭാവമുണ്ട്. ജമ്മു കശ്മീർ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1, 370 എന്നിവയിൽ നിന്ന് വ്യക്തമാണ് എന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധിയേ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്ത് എന്ന അറിയിപ്പ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നു