ലാവ്‌ലിന്‍ കേസ് 18ന് സുപ്രീം കോടതി പരിഗണിക്കും, കേസ് പരിഗണിക്കുന്നത് പുതിയ ബെഞ്ചില്‍

ന്യൂഡല്‍ഹി. എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. മലയാളിയായ ജസ്റ്റിസ് സിടി രവി കേസില്‍ നിന്നും പിന്മാറിയതിനാലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഈ മാസം 18 കേസ് പരിഗണിക്കുമെന്ന് കാണിച്ച് സുപ്രീംകോടതി വെബ്‌സൈറ്റില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ കേസ് വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് സിടി രവി പിന്മാറിയത്. അതേസമയം കേസ് മുമ്പ് 33 തവണയാണ് മാറ്റിവെച്ചിട്ടുള്ളത്. 2017ല്‍ കേസിലെ പ്രതികളായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമിക്തരാക്കിയ വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും.

കേസില്‍ വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, മുന്‍ ചീഫ് സെക്രട്ടറി കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവ് തേടി നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.