വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്താണ് പിരിഞ്ഞത്- സുരഭി ലക്ഷ്മി

ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി. കോടതിയിലേയ്ക്ക് വിവാഹമോചനത്തിന് പോകും മുമ്പ് ഞങ്ങൾ മാറി താമസിക്കുകയായിരുന്നു. കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഞങ്ങൾ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോൾ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത്… വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കിൽ ഞാൻ ആ സെൽഫി ഇട്ടതും വലിയ ചർച്ചയായിരുന്നു

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.