തന്റെ കൂടെ അഭിനയിക്കാന്‍ വന്നൊരു നടന്‍ മാത്രമായേ ഗോകുലിനെ കണ്ടിട്ടുള്ളൂ; പ്രത്യേക പരിഗണന ഇല്ലായിരുന്നുവെന്ന് സുരേഷ് ഗോപി suresh gopi

സുരേഷ് ​ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പൻ.പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന്‍ ജൂലൈ 29ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിക്കിടെ സുരേഷ് ​ഗോപി മകൻ ​ഗോകുലിനെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് വെെറലായി മാറുന്നത്.തന്നോടൊപ്പം അഭിനയിക്കാൻ വന്ന നടൻ മാത്രമാണ് ​ഗോ​കുലെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. നടൻ എന്നതിനപ്പുറത്തേക്ക് യാതൊരു പരി​ഗണനയും നൽകിട്ടില്ലെന്നും ഇനി നൽകില്ലന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലത്തും തന്നെ പേടിയാണന്നാണ് മകൻ പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ മകന്റെ മുൻപിൽ താൻ തന്നെയാണ് മികച്ച നടനെന്ന് കാണിക്കാൻ പരമാവധി ​ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈം ത്രില്ലറായി ഒരുക്കുന്ന ‘പാപ്പനിൽ’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താര നിരയാണ് അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്‌ഷൻസ്, ഇഫാർ മീഡിയ എന്നിവയുടെ ബാനറിൽ ഗോകുലൻ ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമാണം സുജിത് ജെ. നായർ, ഷാജി