ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിന് തൊട്ടരികെ നില്‍ക്കുന്ന ധന്യയ്ക്ക് സഹായവുമായി സുരേഷ് ഗോപി

കോട്ടയം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിലേക്ക് പറക്കു്‌ന കെഎം ധന്യയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി. തിരുവനന്തപുരത്ത് സ്വകാര്യ ഏവിയേഷന്‍ അക്കാദമിയില്‍ പഠിക്കുന്ന ധന്യ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് അറിഞ്ഞ സുരേഷ് ഗോപി ആവശ്യമായ സഹായം ചെയ്യുകയായിരുന്നു.

സുരേഷ് ഗോപിക്ക് ധന്യ നന്ദി അറിയിച്ചു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും മനസ്സില്‍ എന്നും ഈ സഹായം ഉണ്ടാകുമെന്നും ധന്യ പറഞ്ഞു. വാകത്താനം വാലുപറമ്പില്‍ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധന്യ. നഗരസഭ ക്ലീനിങ് ജീവനക്കാരനാണ് മഹേഷ്. ധന്യയ്ക്ക് പൈലറ്റാകണം എന്ന ആഗ്രഹം വന്നതോടെ മാതാപിതാക്കളും ഒപ്പം നില്‍ക്കുകയായിരുന്നു.

പലരും പറ്റുന്ന പണിക്ക് മകളെ വിട്ടാല്‍ പോരെ എന്ന് ചോദിച്ചിട്ടും മാതാപിതാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ മകളെ പഠനത്തിന് അയയ്ക്കുകയായിരുന്നു. സുരേഷ് ഗോപി തന്റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് ധന്യയ്ക്ക് സഹായം നല്‍കിയത്.