ഈ പരട്ട സര്‍ക്കാരിന്റെ ചെയ്തികളെ നിങ്ങള്‍ അല്ലാതെ ആരാണ് ചോദ്യം ചെയ്യുക, സുരേഷ് ഗോപി ചോദിക്കുന്നു

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍. സ്വപ്‌നയുടെ കാര്യവും സ്പ്രിംഗ്ലറിന്റെ കാര്യവുമൊക്കെ പരമ്പരാഗത വോട്ടര്‍മാര്‍ ആയ നിങ്ങള്‍ ആല്ലാതെ ആര് ചോദ്യം ചെയ്യുമെന്ന് സുരേഷ് ഗോപി ചോദിക്കുന്നു.

പി എസ് സികാരെ മുഴുവന്‍ തെരുവിലിട്ട് ഉരുട്ടി എടുത്ത ഈ പരട്ട സര്‍ക്കാരിന്റെ ചെയ്തികളെ ആര് ചോദ്യം ചെയ്യും. രാഷ്ട്രീയമല്ല താന്‍ പറയുന്നത്. നിങ്ങളെ പോലെ ഒരു വോട്ടര്‍ ആയിട്ട് നിന്നാണ് സംസാരിക്കുന്നത്. ഈ തെമ്മാടിത്തരത്തിനൊക്കെ ആരാണ് ശിക്ഷ കൊടുക്കാന്‍ പോകുന്നത്. തെമ്മാടിത്തരത്തെ തെമ്മാടിത്തരം എന്നല്ലെ പറയാനാവു. അതല്ലേ സഭ്യമായ ഭാഷ. അതിലും നല്ല പ്രയോഗങ്ങള്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ പറയാനാവില്ല.

സ്ത്രീ സുരക്ഷക്ക് വേണ്ടിയും സ്വന്തം മാനം രക്ഷിക്കാനും നിങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ആയോധനകലയിലും പ്രകത്ഭരാക്കുന്നുണ്ടെങ്കില്‍ ഉറപ്പായും നാവുകൊണ്ടും യുദ്ധം ചെയ്യാന്‍ സാധിക്കണം. വിരല്‍ തുമ്പുകൊണ്ടും യുദ്ധം ചെയ്യാന്‍ സാധിക്കണം. എല്ലാവരും വോട്ട് ചെയ്യണം, രാഷ്ട്രീയം ഉണ്ടെങ്കിലും പരിഗണിക്കണം. എല്ലാവരുടെയും വോട്ട് തരണം വിജയിപ്പിക്കണം.- സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപി രണ്ടാമതും ജനവിധി തേടി എത്തിയതോടെ പോരാട്ടം കടുക്കുമെന്നാണ് പറയുന്നത്. സുരേഷ് ഗോപി വിജയിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.