ജോമോളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് പറഞ്ഞ് സുരേഷ് ​ഗോപി

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. ഇപ്പോളിതാ സുരേഷ് 8​ഗോപി ജോമോളെക്കുളറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജോമോളുമായി വടക്കൻ വീരഗാഥയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ ഓർമ്മകളാണ് സുരേഷ് ഗോപി പങ്കുവെച്ചത്. അന്ന് വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടർന്ന് വരികയാണ്. ഇതിനിടയിൽ ഒരുപാട് രസകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പോലീസിനെ കൊണ്ട് പിടിക്കാൻ കോഴിക്കോട് എയർപോർട്ടിലെ എമിഗ്രേഷൻ വഴിയും എല്ലാ റെയിൽവേ സ്‌റ്റേഷൻ വഴിയും കൊടുത്ത് പിടിപ്പിക്കാൻ നോക്കിയിരുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് എന്നോട് പറഞ്ഞത്. ചന്ദ്രശേഖര പിള്ള എന്ന പേര് കേൾക്കുമ്പോൾ ഒരു അമ്പത്തിയഞ്ച് അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത്.

ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ ദീപ്തി എന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളാണ്. അവരൊക്കെ എന്റെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ആ ബന്ധം ഞങ്ങൾക്ക് അറിയില്ലായിരുന്നു. വളരെ രസകരമായ സംഭവമാണ് ഞങ്ങളുടെ ജീവിതമെന്ന് ജോമോൾ പറയുമ്പോൾ അത്ര രസകരമായിരുന്നില്ല അവളുടെ കുടുംബത്തിലെ അവസ്ഥ. അതിനൊരു വിശദീകരണം എനിക്കല്ല, ജോമോളുടെ കുടുംബത്തിന് നൽകണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.