പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു, തുറന്ന് പറഞ്ഞ് സുരേഷ് കുമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജി സുരേഷ് കുമാറിന്റേത്. വര്‍ഷങ്ങളായ നിര്‍മ്മാണരംഗത്ത് ആക്ടീവ് ആയ അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്. അമ്മ മേനകയ്ക്ക് പിന്നാലെയാണ് മകള്‍ കീര്‍ത്തി സുരേഷം അഭിനയ രംഗത്ത് എത്തിയത്. ബാലതാരമായി എത്തിയ കീര്‍ത്തി ഇപ്പോള്‍ തിരക്കുള്ള നായിക നടിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

കീര്‍ത്തിയുടെ ചേച്ചി രേവതി സംവിധാന രംഗത്താണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള രേവതി ഉടന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് വിവരം. അനിയത്തി ആയിരിക്കുമോ ചേച്ചിയുടെ ചിത്രത്തില്‍ നായിക എന്ന ചോദ്യം ഇപ്പോഴെ ഉയരുന്നുണ്ട്.സര അത്തരം ഒരു അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നാണ് കീര്‍ത്തി പറയുന്നത്.

കീര്‍ത്തിയുടേയും മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് പറയുകയാണ് സുരേഷ് കുമാര്‍ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് വാചാലനായത്. കോംപ്ലക്‌സ് ഇല്ലാത്തയാളാണ് താന്‍.. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്.

പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. എന്നെ ആരും അറിയത്തില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ല. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്‌സുമില്ല. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ല,-സുരേഷ് കുമാര്‍ പറഞ്ഞു.