സൂര്യയും ജ്യോതികയും തമിഴരുടെ വികാരം മുതലെടുത്ത് ജീവിക്കുന്ന താരദമ്പതികൾ

സൂര്യയും ജ്യോതികയും തമിഴരുടെ വികാരം മുതലെടുത്ത് ജീവിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബാലു. സൂര്യയ്ക്കും ജ്യോതികക്കും എതിരെ ആദ്യമായിട്ടാണ് ഒരു വിവാദം. ‘ഈ ദമ്പതികള്‍ പറയുന്ന കാര്യം ഒന്ന് , എന്നാല്‍ ചെയ്യുന്നത് മറ്റൊന്നാണ്. തനിക്ക് മാത്രമല്ലെന്നും തമിഴ്‌നാട്ടിലെ ഒരു കൂട്ടം സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്കും ഇതേ അഭിപ്രായമാണെന്നും’ ആണ് ബാലു പറഞ്ഞിരിക്കുന്നത്.

അടുത്തകാലത്തായി സൂര്യയും ജ്യോതികയും മുംബൈയില്‍ 70കോടിയുടെ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയതാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം. ദമ്പതികളുടെ മുന്‍കാല നിലപാടുകള്‍ക്കും പ്രസ്താവനകള്‍ക്കും വിപരീതമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലു ഉന്നയിക്കുന്ന വാദം.

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നതാണ്.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തുന്നത്.