നരച്ച സിംഹം കേരളത്തിൽ, മദനിക്ക് മുന്നറിയിപ്പുമായി സ്വാമി ഹിമവൽ ഭദ്രാനന്ദ

നരച്ച തലയുള്ള സിംഹം കേരളത്തിൽ വരുമ്പോൾ മറ്റൊരാൾകൂടി കേരളത്തിൽ എത്തുന്നുണ്ട്. നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്വാമി ഹിമവൻ മഹേശ്വര ഭദ്രാനന്ദയാണ്‌ ഇപ്പോൾ വിവാദം നിറഞ്ഞ ട്വീറ്റ് നടത്തിയിരിക്കുന്നത്. കേരളത്തിൽ എത്തുന്ന അബ്ദുൾ നാസർ മദനി വീണ്ടും രാജ്യ ദ്രോഹ പ്രവർത്തനത്തിനു തുനിഞ്ഞാൽ അത് അവസാനവും അന്ത്യവും ആയിരിക്കും എന്നാണ്‌ സ്വാമി ഹിമവൻ ഭദ്രാനന്ദ മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. മദനി രാജ്യദ്രോഹം ചെയ്യേണ്ടാ..മറിച്ച് അത്തരം കാര്യങ്ങൾക്ക് തുനിഞ്ഞാലോ ആലോചന നടത്തിയാലോ പോലും പിന്നെ കേന്ദ്ര സർക്കാരിന്റെ ടീമിലെ ആൺ കുട്ടികൾ മദനിക്കും സംഘത്തിനും ശവക്കുഴി അലങ്കരിക്കും എന്നും സ്വാമി ട്വിറ്ററിൽ എഴുതിയിരിക്കുകയാണ്‌. അനേകം പേർ ട്വീറ്റ് ഷേർ ചെയ്യുകയും, മറ്റും ചെയ്തു.

സ്വാമിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളുടെ തലവനായാണ് അബ്ദുൾ നാസർ മദനി അറിയപ്പെടുന്നത്. കളമശേരി ബസ് കത്തിക്കൽ, തീവ്രവാദ റിക്രൂട്ട്‌മെന്റ്, കോയമ്പത്തൂർ ബോംബ് സ്‌ഫോടനം, ബംഗളൂരു സ്‌ഫോടനം തുടങ്ങി നിരവധി കേസുകളിൽ വാർത്തകളിൽ ഇടം നേടിയ മദനി കേരളത്തിലേക്ക് പ്രവേശിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനായ മദനി കാരണം രാജ്യസ്നേഹികളായ മുസ്ലീങ്ങൾ പോലും ഇന്ന് തീവ്രവാദത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നു.

കേരളം പോലൊരു ദൈവിക സ്ഥലം ഇന്ന് തീവ്രവാദികളുടെ കളിസ്ഥലമാക്കി മാറ്റിയതിന് പിന്നിലെ പ്രേരകശക്തിയാണ് മദനി, അവന്റെ ശ്വാസം കൊറോണയെക്കാൾ അപകടകരമാണ്. മദനിയുടെ ശ്വാസം ശ്വസിച്ചാൽ ആ നിമിഷം മനുഷ്യനിൽ മതഭ്രാന്തിന്റെ വിഷം പടരും എന്നതിൽ സംശയമില്ല. രാജ്യം ഇന്ന് ചർച്ച ചെയ്യുന്ന പി എഫ് ഐ ഉൾപ്പെടെയുള്ള എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും പിന്നിലെ പ്രചോദനം മദനിയാണ്, അത് ആർക്കും നിഷേധിക്കാനാവില്ല.

യുവം പരിപാടിയുടെ ഭാഗമായി നരച്ച തലയുള്ള സിംഹം നാളെ കേരളത്തിൽ കാലുകുത്തുമെന്ന് ഓർക്കുക, ആ സിംഹത്തിന്റെ വരവിനു പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ട്. സി.പി.ഐ (എം) ന്റെ സഹായത്തോടെ, മദനി വീണ്ടും കേരളത്തിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്താൻ തുനിഞ്ഞാൽ, കേന്ദ്ര ടീമിലെ ദേശസ്‌നേഹികളായ ആൺകുട്ടികൾ മദനിക്കും സംഘത്തിനും ശവക്കുഴി അലങ്കരിക്കും.

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചതിനേ തുടർന്നാണ്‌ എത്തുന്നത്. മദനിയേ സ്വീകരിക്കാൻ വൻ സന്നാഹങ്ങ്ളാണ്‌ പ്.ഡി.പി പ്രവർത്തകർ ഒരുക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം പാർട്ടിയുടെ തലവൻ എത്തുമ്പോൾ കേരളത്തിൽ പലയിടത്തും വൻ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പി ഡി പിയെ രാഷ്ട്രീയ സക്തിയാക്കാനും മദനിയുടെ വരവും സ്വീകരണവും ഒക്കെയായി പി ഡി പി ലക്ഷ്യം വയ്ക്കുന്നു.ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തിൽ എത്തുക. ചികിത്സയടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.

എന്നാൽ മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർണാടക പോലീസിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ കഴിയാനാണ് മഅദനിക്ക് അനുമതിയുളളത്. കേരളത്തിൽ മദനിക്കൊപ്പം സഞ്ചരിക്കുന്ന കർണാടക പോലീസിനുള്ള ചെലവ് മഅദനി വഹിക്കേണ്ടി വരും.