കോടികള്‍ കൈവശമുണ്ടായിട്ടും മക്കളുടെ ഫീസ് പോലും സ്വപ്‌ന അടച്ചില്ല, മക്കളെ പോലും ശ്രദ്ധിക്കാതെ ഓടിയത് പണത്തിന് പിന്നാലെ

സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കി വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത്. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്‌ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായി കഴിഞ്ഞു. കോടികള്‍ കൈകളിലിട്ട് അമ്മാനമാടിയ സ്വപ്‌ന എന്നാല്‍ തന്റെ മക്കളുടെ വിദ്യാഭ്യാസത്തില്‍ കൃത്യത പാലിക്കാന്‍ മറന്നു. കൈകളിലൂടെ കോടിക്കണക്കിന് പണം വന്ന് പോയപ്പോഴും മക്കളുടെ കോളേജ്, സ്‌കൂള്‍ ഫീസുകള്‍ അടയ്ക്കാന്‍ സ്വപ്‌ന പലപ്പോഴും വീഴ്ച വരുത്തി.

മക്കളുടെ പഠന ചിലവ് മറക്കുക എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സ്വന്തം മക്കളുടെ പഠനത്തിനായി ആരും ഒരു കുറവും വരുത്തില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് കൈയ്യില്‍ കോടികള്‍ വന്ന് മറിഞ്ഞിട്ടും ഏറിയാല്‍ ഒരു പതിനായിരം രൂപ, അത് പോലും കുട്ടികള്‍ക്കായി ചിലവാക്കാന്‍ സ്വപ്‌ന മറന്നത്. എന്നാല്‍ തിരുവനന്തപുരത്ത് കോടികള്‍ മുടക്കി വീട് കെട്ടിപ്പൊക്കാന്‍ സ്വപ്‌നയ്ക്ക് പണമുണ്ട്. പണി പാതിവഴിയില്‍ നിശ്ചലമായ വീടിന് ഇതുവരെ ലക്ഷങ്ങള്‍ മുടക്കായിട്ടുണ്ട്. ഇത്തരത്തില്‍ പണം കയ്യില്‍ ഉണ്ടായിരുന്നിട്ടും സ്വന്തം മക്കളുടെ പഠനം പോലും സ്വപ്‌ന മറക്കുകയായിരുന്നു. പണത്തിന് പിന്നാലെ ഓടിയപ്പോള്‍ മക്കളെ പോലും സ്വപ്‌ന മറന്നു. സ്വന്തം കുട്ടികളുടെ പഠനം പോലും നോക്കാനും ശ്രദ്ധിക്കാനും ആവാത്ത വിധം എന്ത് തിരക്കായിരുന്നു സ്വപ്‌നയ്ക്ക് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. തിരക്ക് എന്തായിരുന്നു എന്ന് അറസ്റ്റിലായപ്പോള്‍ വ്യക്തമായിട്ടുണ്ട്.

ലോക്കറില്‍ കോടിക്കണക്കിന് പണവും സ്വര്‍ണവും ഉണ്ടായിരുന്ന സ്വപ്‌ന എന്തുകൊണ്ട് ഈ നിസാര പണം അടച്ചില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം ലോക്കറിലെ പണവും സ്വര്‍ണവും സ്വപ്‌നയുടേത് ആയിരുന്നില്ലെന്നും സ്വന്തമായിരുന്നെങ്കില്‍ സ്‌കൂള്‍ ഫീസും ക്രെഡിറ്റ് കാര്‍ഡ് ബില്ലും അടക്കുമായിരുന്നു എന്നും ഇഡി കണക്കുകൂട്ടുന്നു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെ ഉടമ ശിവശങ്കറാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണു ലോക്കറിന്റെ സഹഉടമ.