ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ് തോറ്റു, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് വിജയിച്ചു; അല്‍ഫോണ്‍സ് കണ്ണന്താനം തോറ്റു

ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ് തോറ്റു, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് വിജയിച്ചു, പാലക്കാട് 2225 വോട്ടുകള്‍ക്ക് ഷാഫി പറമ്ബില്‍ വിജയിച്ചു. പാറശ്ശാലയില്‍ സി കെ ഹരീന്ദ്രന്‍ വിജയിച്ചു.കാപ്പന്റെ വിജയത്തിന് കാരണം ബിജെപി വോട്ട് കച്ചവടമെന്ന് ജോസി കെ മാണി. തോല്‍വി അംഗീകരക്കുന്നെന്ന് ജോസ് കെ മാണി. ജയിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നെന്നും മാണി സി കാപ്പന്റെ ബിജെപി വോട്ട് കച്ചവടമെന്നും ജോസ് പറഞ്ഞു.

അഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സമേഷ് 5605 വോട്ടിന് വിജയിച്ചു. തൃത്താലയില്‍ എം ബി രാജേഷ് വിജിയിച്ചു. ജയം എകെജിക്ക് സമര്‍പ്പിക്കുന്നുവെന്ന് എം ബി രാജേഷ്. കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടു.

തവനൂരില്‍ 664 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെടി ജലീലിന് മുന്നേറുന്നു. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം തോറ്റു.