രാവിലെ തന്നെ പിണറായിയുടെ മുഖം ദയവ് ചെയ്തു കാണിക്കരുത്, ചാനലിൽ വിളിച്ച് റബ്ബർ ടാപ്പിങ് തൊഴിലാളിയുടെ രോദനം

തിരുവനന്തപുരം : കേരളം മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അമർഷം പൊതുജനം പരസ്യമായി തന്നെ ഇപ്പോൾ പൊട്ടിത്തെറിക്കുന്നുണ്ട്. പിണറായി വിജയൻറെ മുഖം ദയവ് ചെയ്‌ത്‌ രാവിലെ തന്നെ ചാനലിൽ കാണിക്കരുതെന്ന് ചാനൽ അധികാരികളോട് ഫോണിൽ വിളിച്ചു പറയുന്ന റബ്ബർ ടാപ്പിങ് തൊഴിലാളിയുടെ രോദനം ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ജീവിതം പൊറുതിമുട്ടിയവർ ഇപ്പോൾ പോലീസിനെയോ പാർട്ടിക്കാരെയോ ഭയക്കാതെ പച്ചയ്ക്ക് പിണറായിയെ ചീത്ത പറഞ്ഞു തുടങ്ങി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റബ്ബർ ടാപ്പിങ് തൊഴിലാളി ചാനൽ അധികാരിയോട് കാല് പിടിക്കാമെന്നും ദയവ് ചെയ്‌ത്‌ ഇത്തരത്തിൽ പിണറായിയുടെ മുഖം കാണിക്കരുതെന്നുമാണ് അപേക്ഷ.

സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. നവകേരള സദസിന് തുടക്കമായതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുടെ കടുത്ത വിമർശനങ്ങൾക്കാണ് ഇരയാകുന്നത്. എന്തിന് വേണ്ടിയാണു ഇത്തരമൊരു യാത്രയെന്നാണ് പൊതുജനം ചോദിക്കുന്നത്.