മാതളത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മാതളത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടക്കര സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന്‍ ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.

കുഞ്ഞിന് കഴിക്കാനായി നല്‍കിയ മാതളത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വാസ തടസം നേരിട്ടതോടെ കുഞ്ഞിനെ അടുത്തുള്ള നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.