പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച രണ്ട് തീവ്രവാദികളെ പാട്‌നയില്‍ പോലീസ് അറസ്റ്റ് ചെയ്തു

ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ തീവ്രവാദ കേന്ദ്രം തകര്‍ത്ത് രണ്ട് ഭീകരരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 12 ന് ബിഹാറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു തീവ്രവാദികളുടെ നീക്കമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേര്‍ പട്‌ന കേന്ദ്രീകരിച്ച് ആക്രമണത്തിന് പദ്ധതിയിട്ടവരാണ്.

അതര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പട്‌നെയിലെ പുല്‍വാരിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മോദി എത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇവരെ പിടിക്കുന്നത്.

2047-നുള്ളില്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിടിയിലായവരുടെ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് സംശയാസ്പദമായ നിലയില്‍ ചില രേഖകള്‍ പോലീസ് കണ്ടെത്തിയെന്നാണ് വിവരം.

ഇവിടെ നിത്യസന്ദര്‍ശകരായിരുന്ന കൂടുതല്‍ യുവാക്കളും കേരളം, ബംഗാള്‍, ഉത്തരപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. പിടിയിലായ യുവാക്കള്‍ക്ക് പാക്കിസ്ഥാന്‍, തുര്‍ക്കി, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായും പോലീസ് പറയുന്നു.