തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പട്ടി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചായിരുന്നു അപകടം. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം തെറ്റി ബൈക്ക് കണ്ടെയ്നർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. തൽക്ഷണം തന്നെ യുവാവ് മരിച്ചു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാറ്ററിങ്ങിന്റെയും മറ്റും മാലിന്യങ്ങൾ വണ്ടികളിൽ കൊണ്ടുവന്ന് റോഡരികിൽ തട്ടുന്നത് ഇവിടെ പതിവാണ്. നായശല്യത്തിന്റെ പ്രധാന കാരണവും ഇത് തന്നെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളിലില്ലാത്തത് സംബന്ധിച്ച് നിരവധി തവണ പരാതികൾ ഉയർന്നതാണ്. ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. പ്രദേശത്ത് സിസിടിവി അടക്കം സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.