പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിയെ വെടിവയ്‌ക്കേണ്ടി വന്നത്. 19-കാരനായ സദ്ദാം ഹുസൈൻ ലിംബുവാലെയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കർണാടകയിലെ ധാർവാഡിൽ വച്ചാണ് യുവാവിനെ പൊലീസ് കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെ പ്രതി കത്തിയുപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും പീഡിപ്പിക്കുകയും ​ഗർഭിണിയാക്കുകയും ചെയ്തിരുന്നു. ലൈം​ഗിക അതിക്രമത്തെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി. കുട്ടി ​ഗർഭിണിയാണെന്നറിഞ്ഞ വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

കേസിൽ നടപടിയെടുക്കാൻ പൊലീസ് വൈകിയതോടെ പെൺകുട്ടിയുടെ കുടുംബവും ഹിന്ദു സംഘടനകളും ലവ് ജിഹാദ് ആരോപിച്ച് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.