സമൂഹ മാധ്യമങ്ങളിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് കുറിപ്പിട്ടു, പരാതി നല്കിയിട്ടും സന്ദീപാനന്ദയ്ക്കെതിരെ കേസെടുക്കാൻ കൂട്ടാക്കാതെ പോലീസ്

തിരുവനന്തപുരം. ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ഹോം സ്‌റ്റേ നടത്തിപ്പുകാരൻ സന്ദീപാനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച പോസ്റ്റിനെതിരെ നൽകിയ പരാതി കേസെടുക്കാൻ കൂട്ടാക്കാതെ പോലീസ്. ഓഗസ്റ്റ് 3ന് നൽകിയ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതികാരൻപറഞ്ഞു.

ഹൈന്ദവ വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തികൊണ്ട്ആഗസ്റ്റ് 2-ാം തിയതിയാണ് സന്ദീപാനന്ദ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്ക് വെച്ചത്. ഇതേ തുടർന്ന് വലിയ രീതിയിലുള്ള പ്രതിക്ഷേധം വിശ്വാസികളിൽ നിന്നും ഉണർന്നിരുന്നു. സന്ദിപാനന്ദനെതിരെ വിവരാവകാശ പ്രവർത്തകൻ കൂടെയായ മനോജ് കാർത്തികയാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും എസ് പി ഓഫീസലും പരാതി നൽകിയത്. പരാതി നൽകിയപ്പോൾ തൊട്ട് സ്റ്റേഷനിൽ നിന്നും ഉണ്ടായ മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് പരാതിക്കാൻ പറഞ്ഞു. മറുപടി ഒന്നും ഇല്ലാത്തതിനാൽ പലതവണ പോലീസ് സ്റ്റേഷൻ കേറിയിറങ്ങിയെന്നും മനോജ് കാർത്തിക കൂട്ടിച്ചേർത്തു.

ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ കാണിക്കുന്ന ആലഭാവമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന സന്ദീപാനന്ദയെ പോലെ ഉള്ളവർക്ക് കുട്ടുനിൽക്കുന്ന രീതിയിലാണ് പത്തനംതിട്ട പോലീസ് ഉദ്യോഗസ്ഥരുടെ നടപടി.