മുഹമ്മദ് നബിയുടെ സ്വദേശം സൗദി അറേബ്യയല്ല, ഈജിപ്താണെന്ന് ഗവേഷകൻ, ഞെട്ടി ഇസ്ലാമിക രാജ്യങ്ങൾ

ഇസ്ലാമിൻ്റെ അവസാന പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകൻ നടത്തിയ വെളിപ്പെടുത്തൽ ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ ഒന്നടങ്കം പിടിച്ചു കുലുക്കി. ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ വസീം അൽ-സിസി പ്രവാചകൻ മുഹമ്മദ് നബിയുടെ സ്വദേശം സൗദി അറേബ്യയല്ല, ഈജിപ്താണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇസ്ലാമിൻ്റെ അവസാന പ്രവാചകൻ എന്നറിയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച് ഒരു ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകൻ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതോടെ വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും മുസ്ലീങ്ങൾ ഈ പ്രസ്താവനയ്ക്ക് എതിരെ രംഗത്തുവരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്..

ഈജിപ്തിൽ നിന്നുള്ള അബ്ദു മനാഫിന്റെ പിൻഗാമിയാണ് മുഹമ്മദ് നബിഎന്നും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നത് സൗദി അറേബ്യയുമായല്ല ഈജിപ്തുമായിട്ടായിരുന്നു എന്നുമാണ് വസീം അൽ-സിസി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടെലിവിഷൻ പ്രസ്താവനയിലാണ് പുരാതന ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ വസീം അൽ-സിസി ഇങ്ങനെ പറഞ്ഞത്.

വസീമിൻ്റെ പ്രസ്താവന വന്നതിൽ പിന്നെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഇതേപ്പറ്റി മറ്റ് ചില പുരാവസ്തു ഗവേഷകരോട് സംസാരിച്ചപ്പോൾ, അവർ ഇക്കാര്യം പൂർണ്ണമായും തെറ്റാണെന്നു വ്യക്തമാക്കിയതായും അൽ-മോണിറ്റർ അവകാശപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബിയുടെ സ്വദേശം അറേബ്യയാണെന്നാണ് അവർ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.

വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ അത്തരം വിവരങ്ങളൊന്നുമില്ല. ഈ അവകാശവാദം വസ്തുതകൾക്ക് പുറത്താണ്. വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ ഇത് സംബന്ധിച്ച് ഒരു വിവരവും നൽകിയിട്ടില്ല- ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ അഹമ്മദ് അമർ പറഞ്ഞു. മുഹമ്മദ് നബി യഥാർത്ഥത്തിൽ ഈജിപ്തിലെ താമസക്കാരനായിരുന്നെങ്കിൽ, മക്കയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയതുപോലെ അവിടേക്ക് മടങ്ങുമായിരുന്നു – അഹമ്മദ് അമർ ചൂണ്ടിക്കാട്ടി. പ്രവാചകനു ഈജിപ്തുമായി ബന്ധമുള്ളതായി പരാമർശമില്ലെന്നും അഹമ്മദ് അമർ പറഞ്ഞു.

ബനു കിനാനയിൽ പെട്ടയാളാണ് മുഹമ്മദ് നബി എന്ന് ഈജിപ്ഷ്യൻ പുരാവസ്തു വിദഗ്ധനും ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് കൾച്ചർ അംഗവുമായ അബ്ദൽ റഹീം റിഹാൻ വാർത്താ വെബ്‌സൈറ്റായ അൽ-മോണിറ്ററിനോടു പറഞ്ഞു. ഇസ്ലാമിക ഹദീസ് അനുസരിച്ച്, മുഹമ്മദ് നബിയുടെ വംശപരമ്പര അറേബ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹദീസിൽ പരാമർശിച്ചിരിക്കുന്ന അൽ – കിനാന ഗോത്രം ബനൂ കിനാന ഗോത്രത്തിൽ പെട്ടവരാണെന്നും മുഹമ്മദ് നബിയും ഇതേ ബനൂ കിനാന ഗോത്രത്തിൽ പെട്ടയാളാണെന്നുമുള്ള സിസിയുടെ വാദം അബ്ദൽ റഹിം റിഹാൻ ഖണ്ഡിക്കുന്നു. അക്കാലത്തും ഈ ഗോത്രം അറേബ്യൻ പെനിൻസുലയിലായിരുന്നുവെന്ന് റിഹാൻ പറഞ്ഞിരിക്കുന്നു.

ഈ ഗോത്രത്തിലെ ചിലർ ഇറാഖ്, ജോർദാൻ, ഈജിപ്ത്, സുഡാൻ, പലസ്തീൻ എന്നിവിടങ്ങളിൽ ഇപ്പോഴും താമസിക്കുന്നുണ്ട്. ഗോത്രവുമായി ബന്ധപ്പെട്ട ചിലർ സിറിയയും യെമനും ഉൾപ്പെടെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്. ബനു കിനാനയിൽ നിന്ന് സ്വതന്ത്രമായ കിനാന വംശത്തിൻ്റെ ഭാഗമാണ് ഖുറൈഷ് രാജവംശമെന്നും അബ്ദൽ റഹീം റിഹാൻ പറഞ്ഞിരിക്കുന്നു.

ഇതിനിടെ മുഹമ്മദ് നബി ഈജിപ്തുകാരനായിരിക്കാമെന്ന് അൽ – അസ്ഹർ സർവകലാശാലയിലെ പ്രൊഫസറായ ഫാത്തിഹ അൽ-ഹനഫി സംശയം പ്രകടിപ്പിച്ചിരിക്കുന്നു. ഹസ്രത്ത് ഇസ്മാഈലിന്റെ ബന്ധുത്വത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഫാത്തിഹ അൽ-ഹനഫി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈജിപ്തിൽ താമസിക്കുന്ന ലേഡി ഹാഗർ ഹസ്രത്ത് ഇബ്രാഹിമിൻ്റെ ഭാര്യയും ഹസ്രത്ത് ഇസ്മായിലിന്റെ മാതാവുമാണെന്ന് ഫാത്തിഹ പറഞ്ഞു. ഹസ്രത്ത് ഇബ്രാഹിമും ലേഡി ഹാഗറും അവരുടെ മകൻ ഇസ്മയിലിനൊപ്പം ഈജിപ്തിൽ നിന്ന് മക്കയിലേക്ക് വന്നിരുന്നുവെന്നും ഫാത്തിഹ അൽ-ഹനഫി ചൂണ്ടികാട്ടുന്നു.