‘വിപ്ലവനായകന്‍ ശ്രീരാമകൃഷ്ണൻ ശ്രീരാമനല്ല, ശ്രീകൃഷ്ണൻ; സൽപ്പേര് മാമച്ചന്മാരെല്ലാം പെട്ടു’

സ്വപ്ന പറഞ്ഞ ആ നിയമസഭാംഗം ആരാണ് എന്നത് എല്ലാവരെയും ഒരു പാട് ചിന്തിപ്പിച്ച ഒരു സ്റ്റേറ്റ്മെന്റ് ആയിരുന്നു. പല ചർച്ചകളിലൂടെയും ആരായിരിക്കും അത് എന്ന ഉത്തരങ്ങളിലേക്ക് എത്തിയപ്പോൾ ജലീലും മണിയും ഒകെ അവിടെ ഉയർന്നു കേട്ട പേരുകളാണ്. എന്നാലിപ്പോൾ സ്വപ്ന തന്നെ പറഞ്ഞു അത് കടകംപള്ളി ആണെന്ന്. അല്ല കടകം പള്ളി അത് ചെയ്തില്ലെങ്കില് അതിശയിക്കേണ്ടതുള്ളൂ കടകംപള്ളി സുരേന്ദ്രനെ അടുത്തറിയാവുന്ന സഖാക്കള്‍ക്കറിയാം. ഇങ്ങനെ സ്വപ്ന സുരേഷ് തന്‍റെ ആത്മകഥയ്ക്ക് പിന്നാലെ നടത്തിയ ലൈംഗികാരോപണത്തെ ക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് വിശദമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കര്‍.

“സ്വപ്നയെ ഔദ്യോഗിക വസതിയിലേക്ക് സ്ഥിരമായി ക്ഷണിച്ചുകൊണ്ടിരുന്നത് പൊരുതുന്ന വിപ്ലവനായകന്‍ ശ്രീരാമകൃഷ്ണനാണ്. അദ്ദേഹം ശ്രീരാമനുമാണ്, ശ്രീകൃഷ്ണനുമാണ്. പുറമേയ്ക്ക് ശ്രീരാമനായും ഉള്ളില്‍ ശ്രീകൃഷ്ണനായും അഭിനയിച്ചിരുന്ന ആളാണ്.”- അഡ്വ. ജയശങ്കര്‍ പറയുന്നു. സ്പീക്കറുടെ വസതിയിലും മുന്‍ചീഫ് സെക്രട്ടറി ശിവശങ്കറിന്‍റെ വസതിയും പി.ശ്രീരാമകൃഷ്ണനുമായി നിരന്തരം മദ്യപിക്കാറുണ്ടെന്ന് സ്വപ്ന ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.

കള്ളന്‍ പവിത്രന്‍ എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്. .. ‘ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചന് ഈ ചതി പറ്റീലോ’ എന്ന ഡയലോഗ്. അതാണ് ഡോ. തോമസ് ഐസക്കിന് സംഭവിച്ചത്. സ്വപ്നയെ മൂന്നാറിലേക്ക് വിളിച്ചത് ഡോ. തോമസ് ഐസക്ക് ആണെന്നതാണ് നമ്മളെ അമ്പരിപ്പിച്ചത്. ” – ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. നിയമസഭാംഗമായ ഒരു മുന്‍മന്ത്രി എനിക്ക് വാട്സാപ് ചാറ്റുകള്‍ അയച്ചിരുന്നു എന്ന് സ്വപ്ന പറയുന്നുണ്ട്. അത് ജലീലാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വന്ദ്യവയോധികനായ എം.എം. മണിയാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. അത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഇപ്പോള്‍ സ്വപ്ന വെളിപ്പെടുത്തി. കടകംപള്ളി സുരേന്ദ്രനെ അടുത്തറിയാവുന്ന സഖാക്കള്‍ക്കറിയാം, കടകം പള്ളി അങ്ങിനെ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.”- അഡ്വ. ജയശങ്കര്‍ വിശദീകരിക്കുന്നു

ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. പരിചയപ്പെട്ടതിന് പിന്നാലെ തന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് ഓരോ ആവശ്യങ്ങളുമായി സമീപിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തി. മകന് ജോലി വാങ്ങി നൽകണമെന്നായിരുന്നു മുൻമന്ത്രിയുടെ ആവശ്യമെന്ന് സ്വപ്‌ന പറയുന്നു. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആവശ്യങ്ങൾ നേടിയെടുക്കാനായി തന്റെ ഫോൺ നമ്പർ ആരിൽ നിന്നോ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ദുബായിൽ പോകാനായി വിസ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയിലേക്ക് മദ്യസൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഗസൽ പാട്ടുകൾ കേൾപ്പിക്കാറുണ്ടെന്നും സ്വപ്‌ന പറയുന്നു.

മദ്യപിച്ച് കഴിഞ്ഞാൽ പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ, പോലുള്ള പാട്ട് പാടി ബോറടിപ്പിക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ഔദ്യോഗിക വസതിയിലേക്ക് എന്തെങ്കിലും പരിപാടിക്ക് തന്നെ ക്ഷണിച്ചാൽ പത്ത് മിനിറ്റ് മുൻപേ കൂടെയുളളവരെ കൂട്ടാതെ വരാൻ ആവശ്യപ്പെടുമായിരുന്നുവെന്നും സ്വപ്‌ന പറയുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനുമായി ചർച്ച നടത്തിയിരുന്നുവെന്നും ദുബായിൽ വെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന തുറന്നു പറഞ്ഞിരിക്കുകയാണ്.

കടകംപള്ളിയെപ്പോലുള്ളവരെ സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് സ്വപ്‌ന വിമർശിച്ചു. ഇത്രയും സ്വാധീനമുള്ള തന്നോട് ഈ രീതിയിലാണ് പെരുമാറിയതെങ്കിൽ പാവപ്പെട്ട സ്ത്രീകളോടുള്ള ഇവരുടെ സമീപനമെന്തായിരിക്കുമെന്ന് സ്വപ്ന ചോദിച്ചു. ഫോണിലൂടെ പോലും അനാവശ്യ ശബ്ദങ്ങളുണ്ടാക്കി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ഇവർക്ക് അധികാരത്തിലിരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്‌ന ചോദിക്കുന്നു.

കൊച്ചു കുട്ടികളെപ്പോലെ പിറകെ നടന്ന് ബുദ്ധിമുട്ടിക്കുമെന്നും കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുമെന്നും സംസ്‌കാരശൂന്യരാണെന്നും സ്വപ്‌ന പറയുന്നു. എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിയാണ് കടകംപള്ളി. അയാൾ തന്നെ മുറിയിലേക്ക് വരാൻ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തതിരുന്നു. ഇതിന് താൻ അദ്ദേഹത്തോട് ക്ഷോഭിച്ചിട്ടുണ്ട്. വളരെ മോശപ്പെട്ട സന്ദേശങ്ങൾ അയച്ചിരുന്നു വെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.