ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ ടയറിലാണ് തീപിടിച്ചത്.

അതേസമയം, തേവര കുണ്ടന്നൂർ പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെട്ടൂരിലെ വാട്ടർ അതോറിറ്റി ക്വാർട്ടേഴ്‌സിലെ താമസക്കാരായ ജോമോനും, അമ്മയുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന് തീപിടിച്ചതോടെ അതുവഴി വന്ന കുടിവെള്ള ടാങ്കർ നിർത്തി ജീവനക്കാർ വെള്ളം പമ്പ് ചെയ്യുകയായിരുന്നു. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്ന് നാട്ടുകാർ പറഞ്ഞു.

പള്ളുരുത്തിയിൽ നിന്ന് നെട്ടൂരിലേക്ക് വരുന്നതിനിടെ തേവര പാലത്തിന് മുകളിൽ വച്ചാണ് കാറിന് തീ പിടിച്ചത്. കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ കാറിന് തീപിടിച്ചു.

തുടർന്ന് അതുവഴി വന്ന കുടിവെള്ള ടാങ്കർ ലോറി നിർത്തി ഡ്രൈവറും ക്ലീനറും വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് വാഹനത്തിന്റെ ബാറ്ററി ബന്ധം വിച്ഛേദിച്ചത്.