സ്ത്രീധനം ചോദിച്ചതിന് തെളിവുണ്ട്, റുവൈസിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം. പിജി ഡോക്ടറായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ റുവൈസിനെതിരെ തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കെതിരെ പോലീസ് സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം പ്രതിയായ റുവൈസിന്റെയും മരിച്ച ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലാണ്. നഷ്ടപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ പോലീസ് ഫോണ്‍ പരിശോധിക്കും. അതേസമയം റുവൈസിനെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറായ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം ഇത് ഗൗരവതരമായ വിഷയമാണെന്നും അംഗീരകരിക്കാന്‍ സാധിക്കില്ലുന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.