കമ്മീഷൻ നൽകിയതിന് തെളിവുണ്ട്, രാഹുല്‍ ഗാന്ധി കുടുങ്ങും.

ന്യൂ​ഡ​ൽ​ഹി/ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇഡി പൂട്ടിയേക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ രാഹുലിനെ തളര്‍ത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പല ചോദ്യങ്ങൾക്കും രാഹുൽ മാറ്റിയും തിരിച്ചു, ആദ്യം പറഞ്ഞത് പിന്നീട് തിരുത്തിയുമൊക്കെയാണ് മറുപടി പറഞ്ഞിരിക്കുന്നത്. ഇത് ഇഡി രാഹുലിനെ കുടുക്കാൻ കൂടുതല്‍ സൗകര്യമായിരിക്കുകയാണ്. അറസ്റ്റുണ്ടാവുമോ കസ്റ്റഡിയുണ്ടാവുമോ എന്ന കാര്യങ്ങളാണ് അറിയാനുള്ളത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപെട്ടു കമ്മീഷന്‍ നല്‍കിയതിനു വ്യകതയമായ തെളിവ് ഇഡി ലഭിച്ചിട്ടുണ്ട്. രാഹുല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇഡി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട‌​റേ​റ്റ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഡോ​ടെ​ക്സ് മെ​ർ​ക്ക​ൻ​ഡൈ​സ് എ​ന്ന ക​മ്പ​നി​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി ഒ​രു ല​ക്ഷം രൂ​പ ക​മ്മീ​ഷ​ൻ ന​ല്‍​കി​യെ​ന്നും ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. നി​ഴ​ൽ ക​മ്പ​നി​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി​യ​ത് വി​ശ​ദീ​ക​രി​ക്കാ​ൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. അതേസമയം മൂന്നാം ദിവസവും ഇഡി യുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.